നാഗര്‍ഹോളെയ്ക്ക് സമീപത്തായി ലക്ഷ്മണതീര്‍ത്ഥക്കരയിലായാണ് രാമേശ്വരക്ഷേത്രം. സമയം അനുവദിക്കുമെങ്കില്‍ നാഗര്‍ഹോളെയിലെത്തുന്ന യാത്രികര്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണിത്. നെല്‍പ്പാടങ്ങള്‍ക്കിടയിലായി ഒരു വെള്ളച്ചാട്ടത്തിനരികിലായാണ് ക്ഷേ്ര്രതം സ്ഥിതിചെയ്യുന്നത്. പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാശിവരാത്രിനാളില്‍ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തിച്ചേരുന്നത്. രാമേശ്വര ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സകല പാപങ്ങളില്‍ നിന്നും മോചനം കിട്ടും എന്നാണ് വിശ്വാസം. ഇവിടെയാണ് ലക്ഷ്മണ തീര്‍ത്ഥമുള്ളത്. വനവാസക്കാലത്ത് ദാഹിച്ച് അവശയായ സീതാദേവി വെള്ളത്തിനായി ആവശ്യപ്പെട്ടപ്പോള്‍ രാമാനുജനായ ലക്ഷ്മണന്‍ അമ്പെയ്ത് സൃഷ്ടിച്ച ജലപ്രവാഹമാണ് ലക്ഷ്മണതീര്‍ത്ഥം എന്ന് അറിയപ്പെടുന്നത് എന്നാണ് വിശ്വാസം.



Click it and Unblock the Notifications