Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗര്‍ഹോളെ

നാഗര്‍ഹോളെ ; അപൂര്‍വ്വ ജീവജാലങ്ങളുടെ സംഗമകേന്ദ്രം

15

സര്‍പ്പനദി എന്നാണ് നാഗര്‍ഹോളെ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. സര്‍പ്പത്തിന്റെ ഇഴച്ചില്‍പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയാണ് അപൂര്‍വ്വ ജീവജാലങ്ങളുടെ സംരക്ഷിത ആവാസ കേന്ദ്രമായ നാഗര്‍ഹോളെയ്ക്ക് ഈ പേര് നല്‍കിയത്. ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്.

രാജീവ്ഗാന്ധി ദേശീയ ഉദ്യാനമാണ് നാഗര്‍ഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വൈവിധ്യമാര്‍ന്ന ജന്തു സമ്പത്താണ് നാഗര്‍ഹോളയുടെ പ്രധാന പ്രത്യേകത. മൈസൂര്‍ രാജാക്കന്മാര്‍ കാട്ടാനകളെയും കാട്ടുപോത്തുകളെയും നായാടാനായി നാഗര്‍ഹോളെയിലെത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആന, കടുവ, പുലി, സാമ്പാര്‍, പുള്ളിമാന്‍, കാട്ടുനായ, കാട്ടുപോത്ത്, കഴുതപ്പുലി തുടങ്ങി നാനാജാതി മൃഗങ്ങളെ ഇപ്പോഴും ഇവിടെയുള്ള രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തില്‍ കാണാന്‍ സാധിക്കും.

ബ്രഹമഗിരി പര്‍വ്വതനിരകളും ഇരുപ്പുവെള്ളച്ചാട്ടവും സന്ദര്‍ശിച്ചാല്‍ മാത്രമേ നാഗര്‍ഹോളെ യാത്ര പൂര്‍ണമാകൂ എന്നുവേണം പറയാന്‍. ലക്ഷ്മണ തീര്‍ത്ഥ നദിയിലാണ് ഇരുപ്പുവെള്ളച്ചാട്ടം. രാമായണത്തിലെ സീതാദേവിയുമായി ബന്ധപ്പെട്ട ഒരു കഥയുമുണ്ട് ഈ നദിക്ക്. വനവാസക്കാലത്ത് ദാഹിച്ച് അവശയായ സീതാദേവി വെള്ളത്തിനായി ആവശ്യപ്പെട്ടു എന്നും ഇത് കേട്ട ലക്ഷ്മണകുമാരന്‍ അമ്പെയ്ത് സൃഷ്ടിച്ച ജലപ്രവാഹമാണ് ഇതെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം. മംഗലാപുരത്തുനിന്നും നാഗര്‍ഹോളെയിലെത്താന്‍ എളുപ്പമാണ്.

(സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ടൈഗര്‍ റിസര്‍വ്വുകളില്‍ കാനനസവാരി നിരോധിച്ചിരിക്കുകയാണ്. നിരോധനം എന്ന് പിന്‍വലിക്കുമെന്നതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല)

നാഗര്‍ഹോളെ പ്രശസ്തമാക്കുന്നത്

നാഗര്‍ഹോളെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗര്‍ഹോളെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാഗര്‍ഹോളെ

  • റോഡ് മാര്‍ഗം
    മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിന്നും റോഡ് മാര്‍ഗം നാഗര്‍ഹോളെ എത്താന്‍ എളുപ്പമാണ്. കര്‍ണാടക കെ എസ് ആര്‍ ടി സിയുടെ നിരവധി എ സി, നോണ്‍ എ സി ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മൈസൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 96 കിലോമീറ്റര്‍ ദൂരമുണ്ട് മൈസൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. അവിടെ നിന്നും ടാക്‌സിയിലോ ബസിലോ നാഗര്‍ഹോളെയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനത്തിലാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ മൈസൂരാണ് അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്. ഇവിടെനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിമാനസര്‍വ്വീസുണ്ട്. തൊട്ടടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരിലാണ്. 236 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue