ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് നാഗാര്‍ജുനസാഗര്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് യാത്രചെയ്യുമ്പോള്‍ തണുപ്പു ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നല്ലതാണ്.
വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂടാണ് അനുഭവപ്പെടുക. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീളുന്ന വേനലില്‍ താപനില ചിലപ്പോള്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാറുണ്ട്. വേനല്‍ക്കാലത്ത് നാഗാര്‍ജുനസാഗര്‍ സന്ദര്‍ശിക്കാന്‍ മുതിരാതിരിക്കുന്നതാണ് നല്ലത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. ചെറിയതോതില്‍ മാത്രം മഴ ലഭിയ്ക്കുന്ന പ്രദേശമാണിത്, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉണ്ടാകാറുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ചില വര്‍ഷങ്ങളില്‍ മഴ പെയ്യാറുണ്ട്. മഴ പെയ്യുന്നതോടെ ഇവിടുത്തെ ചൂടിന് അല്‍പം ശമനം വരുമെങ്കിലും മഴക്കാലവും വിനോദയാത്രയ്ക്ക് അത്ര നല്ലതാവില്ല.
നവംബര്‍ അവസാനം മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. ശീതകാലമാണ് നാഗാര്‍ജുനസാഗര്‍ സന്ദര്‍ശനത്തിന് അനുയോജ്യം. വേനല്‍ക്കാലവുമായി താരതമ്യപ്പെടുത്തുമ്പോല്‍ ശീതകാലത്ത് ഇവിടെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പകലും അസഹനീയമായ ചൂട് അനുഭവപ്പെടുകയില്ല.