Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗാര്‍ജുനസാഗര്‍

പുരാതന ബുദ്ധകേന്ദ്രമായ നാഗാര്‍ജുനസാഗര്‍

10

തെലങ്കാനയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗാര്‍ജുനസാഗര്‍, ബുദ്ധമത്തതിന് പ്രാധാന്യമേറെയുള്ള സ്ഥലമാണിത്, ലോകത്താകമാനമുള്ള ബുദ്ധമതവിശ്വാസികള്‍ക്കിടയില്‍ പ്രശസ്തമാണ്  നാഗാര്‍ജുനസാഗര്‍. തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരിയായി ഇപ്പോള്‍  സ്ഥലം ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലും ശ്രദ്ധയാകര്‍ഷിച്ചുവരുകയാണ്. പഴയകാലത്ത് വിജയപുരിയെന്നായിരുന്നു  ഈ സ്ഥലത്തിന്റെ പേര്. പിന്നീടാണ് ഇത് ബുദ്ധ വിശ്വാസിയായിരുന്ന നാഗാര്‍ജുനയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വിജയപുരിയിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടൊരാള്‍കൂടിയായിരുന്നുവത്രേ ബുദ്ധ ഭക്തനായിരുന്ന നാഗാര്‍ജ്ജുന.

എഡി ഒന്നാം നൂറ്റാണ്ടിലെ അവസാനകാലത്തെ അറുപത് വര്‍ഷത്തോളം ഇന്ത്യയിലെ ബുദ്ധ സംഘത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. അക്കാലത്ത് തെക്കേ ഇന്ത്യയില്‍ ബുദ്ധ മതത്തിന് നല്ല വേരോട്ടമുണ്ടായിരുന്നുവെന്നതിന് തെളിവാണ് നാഗാര്‍ജ്ജുനയുടെ നേതൃത്വമെന്നാണ് ചരിത്രഗവേഷകന്മാര്‍ പറയുന്നത്.

ഒരുകാലത്ത് ബുദ്ധമതം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഇവിടെ നിലനിന്നിരുന്ുവെന്ന് തെളിയ്ക്കുന്ന ഒട്ടേറെ തെളിവുകള്‍ നാഗാര്‍ജുനസാഗറില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അക്കാലത്തെ പലതരം വസ്തുക്കളാണ് ഇവിടെ നടത്തിയ ഉല്‍ഖനനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. ബുദ്ധന്റെയും മറ്റും പ്രതിമകളാണ് ഇക്കൂട്ടത്തില്‍ അധികവും. ബുദ്ധവചനങ്ങള്‍ കൊത്തിവച്ച ശിലകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളാല്‍ത്തന്നെയാണ് നാഗാര്‍ജുനസാഗര്‍ ചരിത്രാന്വേഷകരെ സംബന്ധിച്ചും പ്രധാനസ്ഥലമായി മാറുന്നത്.

ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം നാഗാര്‍ജുനസാഗര്‍ അണക്കെട്ടാണ്. നാഗാര്‍ജുനകൊണ്ട, എത്തിപോത്തല വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ഹൈദരാബാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് നാഗാര്‍ജുനസാഗര്‍. ഹൈദരാബാദില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി ഇവിടെയെത്താം. ഹൈദരാബാദില്‍ നിന്നും ഇവിടേയ്ക്ക് ഒട്ടേറെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഏറ്റവും അനുയോജ്യമായ യാത്രാമാര്‍ഗ്ഗം റോഡുതന്നെയാണ്. നാഗാര്‍ജുനസാഗറില്‍ റെയില്‍വേ സ്‌റ്റേഷനും വിമാനത്താവളവുമില്ല.

ശീതകാലമാണ് നാഗാര്‍ജുനസാഗര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. മഴക്കാലവും സന്ദര്‍ശനത്തിന് അത്ര യോജിച്ച സമയമല്ല.

നാഗാര്‍ജുനസാഗര്‍ പ്രശസ്തമാക്കുന്നത്

നാഗാര്‍ജുനസാഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗാര്‍ജുനസാഗര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നാഗാര്‍ജുനസാഗര്‍

 • റോഡ് മാര്‍ഗം
  തെലങ്കാനയുടെ എല്ലാഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് നാഗാര്‍ജുനസാഗര്‍. നല്ലപോലെ പരിപാലിയ്ക്കുന്ന റോഡുകളാണ് ഇവിടുത്തേത്. ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. മിക്ക സ്ഥലത്തുനിന്നും ഡീലക്‌സ്, വോള്‍വോ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  135 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് നാഗാര്‍ജുനസാഗറിന് അടുത്തുള്ളത്. തെക്കേ ഇന്ത്യയിലെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും തീവണ്ടിമാര്‍ഗ്ഗം എളുപ്പത്തില്‍ ഗുണ്ടൂരിലെത്താം. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള തീവണ്ടികളെല്ലാം കടന്നുപോകുന്നത് ഗുണ്ടൂര്‍ സ്‌റ്റേഷന്‍ വഴിയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ നാഗാര്‍ജുനസാഗറിലേയ്ക്ക് പോകാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന നാഗാര്‍ജുനസാഗറില്‍ വിമാനത്താവളമില്ല. ഹൈദരാബാദ് വിമാനത്താവളമാണ് അടുത്തുള്ളത്. ഈ വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയുടെ മറ്റു നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ എത്തുന്നുണ്ട്. നാഗാര്‍ജുനസാഗറില്‍ നിന്നും 135 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. വിമാനമിറങ്ങിക്കഴിഞ്ഞ് ടാക്‌സിയിലോ ബസിലോ നാഗാര്‍ജുനസാഗറിലേയ്ക്ക് യാത്രചെയ്യാം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Sep,Fri
Return On
25 Sep,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Sep,Fri
Check Out
25 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Sep,Fri
Return On
25 Sep,Sat