നൈനിറ്റാളില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഒരു ഉല്ലാസകേന്ദ്രമാണ് കില്‍ബുറി. സമുദ്രനിരപ്പില്‍ നിന്ന് 2194 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കില്‍ബുറി അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്. ഓക്ക് മരങ്ങളും പൈന്‍ മരങ്ങളും റോഡോഡൈന്‍ഡ്രവും നിറഞ്ഞ കാടുകളുടെ പ്രശാന്തതയില്‍ വിശ്രമിക്കാന്‍ കില്‍ബുറി അവസരം ഒരുക്കുന്നു. ഇവിടെ നിന്നാല്‍ മഞ്ഞുമൂടിയ കൊടുമുടികളുടെ സൗന്ദര്യം ആസ്വദിക്കാനും കഴിയും.
580ല്‍ അധികം ഇനം പക്ഷികളുടെ ആവാസകേന്ദ്രമായതിനാല്‍ ഇവിടെ പക്ഷി നിരീക്ഷണത്തില്‍ ഏര്‍പ്പെടാവുന്നതാണ്. ബ്രൗണ്‍ വുഡ് ഔള്‍, കോളേര്‍ഡ് ഗ്രോസ്‌ബീക്‌സ്, വൈറ്റ് ത്രോട്ടഡ് ലാഫിംഗ് ത്രഷസ്, ഫോര്‍ക്ടെയ്‌ല്‍സ് മുതലായ പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. ഇവിടുത്തെ ഫോറസ്‌റ്റ് ബംഗ്‌ളാവില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.



Click it and Unblock the Notifications