സമുദ്രനിരപ്പില്‍ നിന്ന് 2270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ് സ്‌നോവ്യൂ. നൈനിറ്റാള്‍ പട്ടണത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് റോപ്‌കാറിലോ മറ്റു വാഹനങ്ങളിലോ എത്താവുന്നതാണ്.
ഷേര്‍ കാ ദണ്ഡ മലനിരകളുടെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന സ്‌നോവ്യൂവില്‍ നിന്നാല്‍ ഹിമാലയത്തിന്റെ മനോഹാരിത നുകരാന്‍ കഴിയും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌നോവ്യൂ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ മേഖലയുടെ പ്രകൃതിഭംഗി അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ആസ്വദിക്കാവുന്നതാണ്. കാരണം ഈ സമയത്ത് ഈ പ്രദേശമാകെ മഞ്ഞ് കൊണ്ട് മൂടപ്പെടും. മുണ്ഡി ദേവിയുടെ ഒരു ചെറിയ മാര്‍ബിള്‍ ക്ഷേത്രവും ഇവിടെ കാണാവുന്നതാണ്. ദുര്‍ഗ്ഗ, ശിവന്‍, സീത, രാമന്‍, ലക്ഷ്‌മണന്‍, ഹനുമാന്‍ തുടങ്ങിയ ദേവതകളുടെ രൂപങ്ങളും ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. സ്‌നോവ്യൂവില്‍ എത്തുന്നതിന് മുമ്പ് സ്ഥിതി ചെയ്യുന്ന ഗധന്‍ കുങ്ക്യോപ് ലിംഗ് ഗോമ്പയും സന്ദര്‍ശിക്കാവുന്നതാണ്.



Click it and Unblock the Notifications