നൈനിറ്റാള്‍ തടാകത്തിന്റെ വടക്കുവശമായ മില്ലിതാലില്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ പ്രദേശമാണ് സെന്റ് ജോണ്‍ ഇന്‍ ദ വൈല്‍ഡെര്‍നസ്സ് ചര്‍ച്ച്. 1844ല്‍ ആണ് ഈ പള്ളി സ്ഥാപിതമായത്. കല്‍ക്കത്തയിലെ ബിഷപ്പായിരുന്ന ഡാനിയല്‍ വില്‍സനാണ് പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത്. ഇവിടേക്കുള്ള സന്ദര്‍ശനത്തിനിടെ ഡാനിയല്‍ വില്‍സണ് രോഗം ബാധിക്കുകയും കാടിന് അടുത്തുള്ള പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടില്‍ അദ്ദേഹത്തിന് താമസിക്കേണ്ടിയും വന്നു. അങ്ങനെയാണ് പള്ളിക്ക് സെന്റ് ജോണ്‍ വൈല്‍ഡെര്‍നസ്സ് എന്ന പേര് ലഭിച്ചത്. 1880ലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കുള്ള സ്‌മാരകം കൂടിയാണ് ഈ പള്ളി. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ പേരുകള്‍ കൊത്തിവച്ച ഒരു പിച്ചള ഫലകവും ഇവിടെ കാണാവുന്നതാണ്.



Click it and Unblock the Notifications