സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിലാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. നൈനിറ്റാള്‍ ബസ് സ്റ്റോപ്പില്‍ നിന്ന് ഒരുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മൃഗശാലയില്‍ എത്താന്‍ കഴിയും. ഹിമാലയന്‍ കരടികള്‍, കുരങ്ങന്മാര്‍, സൈബീരിയന്‍ കടുവകള്‍, പുള്ളിപ്പുലികള്‍, ചെന്നായ്‌ക്കള്‍, പാം സിവെറ്റ് ക്യാറ്റുകള്‍, റോസ് റിംഗ്‌ഡ് പാരകീറ്റ്‌സ്, ഹില്‍ ഫോക്‌സ്, ഖൊരാലുകള്‍, സമ്പാറുകള്‍, ബാര്‍ക്കിംഗ് ഡിയറുകള്‍ തുടങ്ങിയ മൃഗങ്ങള്‍ ഇവിടെയുണ്ട്. തിങ്കളാഴ്‌ചകളിലും ദേശീയ അവധി ദിവസങ്ങളിലും മൃഗശാല പ്രവര്‍ത്തിക്കില്ല.



Click it and Unblock the Notifications