ലോകത്തിലെ തന്നെ ഏറ്റവും പഴയ ഗോള്‍ഫ് ക്ലബ്ബുകളിലൊന്നാണ് നാല്‍ദെഹ്‌റ ഗോള്‍ഫ് കോഴ്‌സ്. ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭു 1920 ലാണ് നാല്‍ദെഹ്‌റയിലെ ഗോള്‍ഫ് കോഴ്‌സ് സ്ഥാപിക്കുന്നത്. ഈ സ്ഥലത്തിന്റെ മനോഹരാരിത ആസ്വദിക്കാനായി ഇവിടെ വന്ന് അദ്ദേഹം താമസിക്കുകയും ഗോള്‍ഫ് കളികളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നു. ഹിമാലയന്‍ ടൂറിസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ ഗോള്‍ഫ് ക്ല്‌ബ്.ഇന്ത്യന്‍ മലനിരകളിലെ ഏറ്റവും പ്രശസ്‌തവും മികച്ചതുമായാണ് നാല്‍ദെഹ്‌റയിലെ 18-ഹോള്‍ ഗോള്‍ഫ് കോഴ്‌സ് കണക്കാക്കുന്നത്. സിംലയിലെ അര്‍ട്രാക് ഗോള്‍ഫ് ക്ലബ്, ഡല്‍ഹിയിലെ ബിഎസ്‌എഫ് ഗോള്‍ഫ് ക്ലബ്, ഛണ്‌ഡിഗഢ് ഗോള്‍ഫ് ക്ലബ്, ഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് ഗോള്‍ഫ് ക്ലബ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കാലാവസ്ഥയ്‌ക്കനുസരിച്ചാണ് ഗോള്‍ കളി നടക്കുന്നത്.



Click it and Unblock the Notifications