Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പര്‍വാനോ

പര്‍വാനോ- മലനിരകള്‍ക്ക് നടുവിലെ സുന്ദരി

13

ഹിമവാന്‍െറ മടിത്തട്ടില്‍ നിന്ന് ഹരിയാനയിലെ സമതല ഭൂമിയിലേക്കുള്ള വഴിയിലാണ് പര്‍വാനോ എന്ന മനോഹര നഗരം. എണ്ണമറ്റ മലനിരകള്‍ക്കൊപ്പം കണ്ണെത്താദൂരം അഴകുവിടര്‍ത്തുന്ന തോട്ടങ്ങളും ചണ്ഡിഗഡ്-സിംല ഹൈവേയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന പര്‍വാനോയില്‍ ഒന്ന് ഇറങ്ങാന്‍ സഞ്ചാരിയെ പ്രേരിപ്പിക്കും. ഹിമാചലിലെ  സോലാന്‍ ജില്ലയിലാണ് പര്‍വാനോ. ഹരിയാനയിലെ പഞ്ചഗുളയുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വാനോയിലെ പ്രധാന വ്യവസായം പഴ സംസ്കരണ യൂനിറ്റുകളാണ്. ജെല്ലികള്‍,ജാം,ജ്യൂസ് എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍.  പ്രധാനമായും ഇവിടത്തെ വ്യവസായ യൂനിറ്റുകളിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ സംരംഭമായ ഹിമാചല്‍ പ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് ആന്‍റ് പ്രോസസിംഗ് കോര്‍പ്പറേഷന്‍െറ (എച്ച്.പി.എം.സി) ഏറ്റവും വലിയ പഴ സംസ്കരണ യൂനിറ്റുകളിലൊന്ന് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. വാഹനഭാഗങ്ങള്‍, പ്ളാസ്റ്റിക്സ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന വ്യവസായ യൂനിറ്റുകളും ഇവിടെ ധാരാളമുണ്ട്. നഗരജനസംഖ്യയില്‍ 80 ശതമാനം ആളുകളും വ്യവസായ സ്ഥാപനങ്ങളിലെ ജോലിക്കാരാണ്. ബാക്കിയുള്ളവരാണ് കൃഷിയിലൂടെയും വിനോദസഞ്ചാരത്തിലൂടെയുമാണ് ഉപജീവനമാര്‍ഗം കണ്ടത്തെുന്നത്.

പര്‍വാനോയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഗള്‍ ഗാര്‍ഡന്‍ ആണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന്. 1987 ല്‍ സ്ഥാപിതമായ കള്ളിമുള്‍ ചെടികളുടെ തോട്ടമാണ് മറ്റൊരു ആകര്‍ഷണം. ഏഴ് ഏക്കറിലായി പരന്നുകിടക്കുന്ന ഈ തോട്ടം ഏഷ്യയിലെ ഏറ്റവും വലിയ കള്ളിമുള്‍ ചെടി തോട്ടമാണ്. ക്ഷേത്രങ്ങളും റിസോര്‍ട്ടുകളുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. ടിമ്പര്‍ ട്രെയില്‍ ആണ് ഇവിടത്തെ പ്രശസ്തമായ റിസോര്‍ട്ട്. സമുദ്ര നിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ ശിവാലിക് പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്ക് കേബിള്‍ കാറിലാണ് സഞ്ചാരികളെ എത്തിക്കുന്നത്.

പൈന്‍മരക്കാടുകള്‍ക്ക് മുകളിലൂടെയുള്ള കേബിള്‍ കാര്‍ യാത്ര സഞ്ചാരികള്‍ക്ക് സ്വര്‍ഗീയാനുഭവം പകരുന്നതാണ്. റിസോര്‍ട്ടില്‍ നിന്നുള്ള  സൂര്യോദയ സൂര്യാസ്തമയ കാഴ്ചകളും 5000 അടി താഴ്ചയില്‍ രണ്ട് മലനിരകളെ ചുറ്റിവരിഞ്ഞെന്നവണ്ണം കിടക്കുന്ന കൗശല്യ നദിയുടെ കാഴ്ചയും സഞ്ചാരികള്‍ക്ക് പകരം വെക്കാനില്ലാത്ത അനുഭവമാകും പകരുക.  മൗണ്ടന്‍ ബൈക്കിംഗ്,അമ്യൂസ്മെന്‍റ് പാര്‍ക്ക് തുടങ്ങിയവയും ഈ റിസോര്‍ട്ടില്‍ ഉണ്ട്.

നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് സേനാതാവളമാണ് പര്‍വാനോക്ക് അടുത്ത ദാഗ്ഷൈ. ബ്രിട്ടീഷ് സേനയുടെ ഏറ്റവും പഴക്കമുള്ള താവളങ്ങളിലൊന്നായ ദാഗ്ഷൈ 1846ല്‍ നിരവധി യുദ്ധങ്ങള്‍ക്കും വേദിയായിട്ടുണ്ട്. യുദ്ധതടവുകാരെ പാര്‍പ്പിക്കാന്‍ വലിയ ജയിലും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇവിടെ അടക്കപ്പെട്ടിരുന്ന തടവുകാര്‍ക്ക് ശിക്ഷയുടെ ഭാഗമായി നെറ്റിയില്‍ പച്ചകുത്തിയാണ് വിട്ടിരുന്നത്. മറ്റൊരു പട്ടാള താവളമാണ് സുബാതു. പര്‍വാനോ യില്‍ നിന്ന് 19 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടം വിനോദ സഞ്ചാരികള്‍ക്ക് നല്ല കാഴ്ചകള്‍ ഒരുക്കുന്നിടമാണ്. ട്രക്കിംഗ് പ്രിയരും ഇവിടെ ധാരാളമായി എത്താറുണ്ട്. ഇവഴി കടന്നുപോയിരുന്ന ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന വൈസ്റീഗല്‍ ലോഡ്ജും സുബാതുവിലാണ്.

വിമാന,തീവണ്ടി,റോഡ് മാര്‍ഗങ്ങളിലൂടെ എളുപ്പ ത്തില്‍ ഇവിടെയത്തൊം. 25 കിലോമീറ്റര്‍ അകലെ ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വീസുകള്‍ ഉണ്ട്. അന്താരാഷ്ട്രയാത്രികര്‍ക്ക് ദല്‍ഹിയില്‍ ഇറങ്ങുകയാണ് സൗകര്യപ്രദം. നാല് കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കയിലാണ് ട്രെയിന്‍ വഴി വരുന്നവര്‍ ഇറങ്ങേണ്ടത്. ചെലവുകുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി ചണ്ഡിഗഡില്‍ നിന്നും കല്‍ക്കയില്‍ നിന്നുമെല്ലാം ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ധാരാളം സര്‍വീസ് നടത്തുന്നുണ്ട്. മെയ് മാസം മാത്രം ഒഴിച്ചാല്‍ സുഖമുള്ള കാലാ വസ്ഥയാണ് ഹിമാചലിന്‍െറ ഈ പ്രവേശനക വാടത്തിന്. അത്യാവശ്യം നല്ല തോതില്‍ മഴ ലഭിക്കുന്ന ഇവിടെ തണുപ്പുകാലത്ത് താപനില എട്ട് ഡിഗ്രി വരെ താഴാറുണ്ട്.

പര്‍വാനോ പ്രശസ്തമാക്കുന്നത്

പര്‍വാനോ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പര്‍വാനോ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പര്‍വാനോ

 • റോഡ് മാര്‍ഗം
  ചണ്ഡിഗഡില്‍ നിന്നും കല്‍ക്കയില്‍ നിന്നുമെല്ലാം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേ ഷന്‍െറ നിരവധി ബസുകള്‍ സര്‍വീസ് നടത്തു ന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കല്‍ക്കയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. നാല് കിലോമീറ്ററാണ് പര്‍വാനോയില്‍ നിന്ന് ഇങ്ങോടുള്ള ദൂരം. കൊല്‍ ക്കത്ത,മുംബൈ,ദല്‍ഹി,അമൃത്സര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. സ്റ്റേഷന് പുറത്തുനിന്ന് പര്‍വാനോയിലേക്ക് ടാക്സികളും ബസുകളും ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  25 കിലോമീറ്റര്‍ അകലെയാണ് ചണ്ഡീഗഡ് എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് ദല്‍ ഹി,ജയ്പൂര്‍, മുംബൈ,കൊല്‍ക്കത്ത തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വീസു കള്‍ ഉണ്ട്. അന്താരാഷ്ട്ര യാത്രികര്‍ക്ക് ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ആശ്രയം. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും പര്‍വാനോയിലേക്ക് ടാക്സി,ബസ് സര്‍വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Sat
Return On
25 Jul,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Jul,Sat
Check Out
25 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Jul,Sat
Return On
25 Jul,Sun