Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നഗ്ഗര്‍

നഗ്ഗര്‍ - നിറപ്പകിട്ടാര്‍ന്ന കാഴ്ചകളുടെ നഗരം  

19

ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയിലെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് നഗ്ഗര്‍. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കുളുവിന്‍റെ പഴയകാല തലസ്ഥാനം കൂടിയാണ്. രാജാ വിശുദ്പാലാണ് ഈ പുരാതന നഗരം നിര്‍മ്മിച്ചത്‌. എ ഡി 1460 ല്‍ രാജാ ജഗത് സിംഗ് തലസ്ഥാനം സുല്‍ത്താന്‍പൂരിലേക്ക് മാറ്റി സ്ഥാപിക്കുന്നതു വരെ നഗ്ഗര്‍ തലസ്ഥാനനഗരിയായി നിലകൊണ്ടു.

നിരവധി മനോഹരങ്ങളായ കാഴ്ചകള്‍ ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുന്നു. ജഗതിപത്,നഗ്ഗര്‍ കൊട്ടാരം എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. 500 വര്‍ഷത്തോളം പഴക്കമുള്ള നഗ്ഗര്‍ കൊട്ടാരം ഇപ്പോള്‍ ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റിയെടുത്തിട്ടുണ്ട്. ബിയാസ് നദിയുടെ സാന്നിധ്യം ഇവിടുത്തെ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നു. മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് നിക്കോളാസ് റോറിച്ച് ആര്‍ട്ട്‌ ഗ്യാലറി.

റഷ്യന്‍ കലാകാരനായ നിക്കോളാസ് റോറിച്ചിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ഉള്‍പ്പെടെ ഒട്ടേറെ പെയിന്റിംഗുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബിയാസ് നദിക്കരയിലുള്ള ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. 2005 ല്‍ ആത്മീയ നേതാവായ ദലൈലാമയാണ് ഈ മൊണാസ്ട്രി ഉത്ഘാടനം ചെയ്തത്.

തീര്‍ത്ഥാടകരുടെ മനസ്സിന് ശാന്തിയേകാനെന്നോണം ഒട്ടനേകം ക്ഷേത്രങ്ങള്‍ ഈ പ്രദേശത്തായി കാണാന്‍ സാധിക്കും. ത്രിപുര സുന്ദരി ക്ഷേത്രം,ചാമുണ്ട ഭഗവതി ക്ഷേത്രം,മുരളീധര്‍ ക്ഷേത്രം തുടങ്ങിയവ വ്യത്യസ്തമായ വാസ്തു വിദ്യക്കും രൂപ ഭംഗിക്കും പേര് കേട്ട ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ സംബന്ധിക്കാനും മറ്റും ഒട്ടേറെ പേര്‍ ആ സമയത്ത് ഇവിടെ ഒത്തു ചേരുന്നു.

സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ പ്രദേശമാണ് നഗ്ഗര്‍. ഫിഷിംഗ്,ട്രെക്കിംഗ്,റിവര്‍ റാഫ്റ്റിങ്ങ് തുടങ്ങി ഒട്ടേറെ രസകരമായ വിനോദങ്ങള്‍ ഇവിടെ സാധ്യമാണ്. ബിയാസ് നദിയാണ് ഫിഷിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന താവളം. ചന്ധേര്‍ഘനി പാസ്‌, ജലോരി പാസ്‌,പിന്‍ പാര്‍വതി പാസ്‌ എന്നിവ ഹിമാലയത്തിന്റെ താഴ്വരയിലെ കുന്നുകളിലെ പ്രധാന ട്രെക്കിംഗ് പാതകളില്‍ പെടുന്നു.

യാത്രികര്‍ക്ക് സൗകര്യാര്‍ത്ഥം തീവണ്ടിയിലോ,റോഡു മാര്‍ഗമോ അതല്ലെങ്കില്‍ വിമാനത്തിലോ ഇവിടെയെത്താം. പ്രധാനമായും ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വേനല്‍ക്കാലമാണ് ഇങ്ങോട്ടേക്കുള്ള യാത്രക്ക് കൂടുതല്‍ അനുയോജ്യം. എന്നാല്‍ മഞ്ഞിന്റെ തണുപ്പ് അസ്വദിക്കാന്‍ ശീതകാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും തീരെ കുറവല്ല.

നഗ്ഗര്‍ പ്രശസ്തമാക്കുന്നത്

നഗ്ഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നഗ്ഗര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നഗ്ഗര്‍

 • റോഡ് മാര്‍ഗം
  ഹിമാചല്‍ പ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ റോഡ് മാര്‍ഗം വളരെ എളുപ്പം ഇവിടേയ്ക്ക് വന്നു ചേരാം. നഗ്ഗറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ കുളുവും 21 കിലോമീറ്റര്‍ അകലെയായി മണാലിയും സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത മറ്റു പ്രധാന സ്ഥലങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കിരാത്പൂര്‍ സാഹിബ്‌ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കുളുവില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നഗരത്തിലേക്ക് ടാക്സിയി ലോ ബസ്സിലോ എത്തിച്ചേരാം. കൂടാതെ ചണ്ടിഗഡ് സ്റ്റേഷനില്‍ നിന്നും നഗ്ഗറിലേക്ക് ട്രെയിനുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  32 കിലോമീറ്റര്‍ അകലെയായി ഭുന്ധര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നും ചണ്ടിഗഡില്‍ നിന്നുമൊക്കെ ധാരാളം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. വിദേശ യാത്രികര്‍ക്ക് ഡല്‍ഹിയിലുള്ള ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങാം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Oct,Sat
Return On
24 Oct,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Oct,Sat
Check Out
24 Oct,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Oct,Sat
Return On
24 Oct,Sun