Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നല്‍ഗൊണ്ട » കാലാവസ്ഥ

നല്‍ഗൊണ്ട കാലാവസ്ഥ

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്റുവരി മാസങ്ങള്‍ നല്‍ഗൊണ്ട സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണ്. ഈ കാലത്ത് അന്തരീക്ഷം പൊതുവെ സുഖദായകവും താപനില തരക്കേടില്ലാത്തതുമായിരിക്കും. അന്തരീക്ഷം ചൂടാണെങ്കിലും പൊള്ളിക്കുന്നതാവില്ല. കാറ്റിലെ കുളിര്‍മ്മ സഞ്ചാരികള്‍ക്ക് ഹൃദ്യമായിരിക്കും. രോമക്കുപ്പായമൊന്ന് കയ്യില്‍ കരുതുന്നത് നന്നായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ഏപ്രില്‍, മെയ്, ജൂണ്‍ വരെ തുടരുന്നതാണ് നല്‍ഗൊണ്ടയിലെ വേനല്‍കാലം. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഈ മേഖലയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നത്. ജൂണ്‍ മാസത്തിന്‍റെ അവസാനത്തോടെ മണ്‍സൂണിന്‍റെ വരവായി. നല്‍ഗൊണ്ടയിലെ വേനല്‍കാലം കടുത്തചൂടുള്ളതും വരണ്ടതും ആര്‍ദ്രവുമാണ്. ഈ കാലയളവില്‍ അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

മഴക്കാലത്ത് അന്തരീക്ഷ താപനിലയില്‍ അല്‍പം ശമനം വരുമെങ്കിലും ഹ്യൂമിഡിറ്റിയുടെ അളവ് കൂടും. ഈ കാലത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.ജൂണ്‍ അവസാനത്തോടെ തുടങ്ങുന്ന മഴ സെപ്തംബര്‍ അവസാനം വരെ തുടരും. ഒക്ടോബറിലും നവംബറിലും ലഘുവായി മഴപെയ്യും. മിതമായി മാത്രം മഴ ലഭിക്കുന്ന പ്രദേശമാണ് നല്‍ഗൊണ്ട.

ശീതകാലം

നവംബര്‍ അവസാനം മുതല്‍ ഫെബ്റുവരിയുടെ ഒടുവില്‍വരെ നീണ്ടുനില്‍ക്കുന്നതാണ് നല്‍ഗൊണ്ടയിലെ ശൈത്യകാലം. ഡിസംബറും ജനുവരിയുമാണ് തണുപ്പ് കൂടിയ മാസങ്ങള്‍. ശൈത്യകാലത്ത് ഇവിടത്തെ താപനില ഏകദേശം 22 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അത്ര തണുത്തതല്ല ഇവിടത്തെ ശൈത്യകാലം. പക്ഷെ അന്തരീക്ഷം പ്രസന്നമായിരിക്കും. വൈകുന്നേരങ്ങളും രാത്രികളും അല്‍പം തണുപ്പുള്ളതായിരിക്കും. ഇളം ചൂട് നല്‍കുന്ന വാം ക്ലോത്തുകള്‍ കരുതുന്നത് നല്ലതാണ്.