Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നല്‍ഗൊണ്ട

നല്‍ഗൊണ്ട - പ്രതാപത്തിന്‍റെ യുഗഭേദങ്ങള്‍

21

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുള്ള ഒരു മുനിസിപല്‍ പട്ടണമാണ് നല്‍ഗൊണ്ട. കറുത്ത, കുന്ന് എന്ന് യഥാക്രമം അര്‍ത്ഥം വരുന്ന നല്ല, കൊണ്ട എന്നീ തെലുങ്ക് പദങ്ങള്‍ ചേര്‍ന്നാണ് ഈ പേരുണ്ടായത്. കറുത്തകുന്ന് എന്നാണ് ഈ വാക്കിന്‍റെ പ്രാദേശിക ഭാഷാര്‍ത്ഥം. നീലഗിരി എന്നായിരുന്നു ഈ പട്ടണം മുന്പ് അറിയപ്പെട്ടിരുന്നത്.

ബാഹ്മനി രാജ വംശക്കാലത്ത് ഈ പട്ടണത്തിന് നല്ലഗൊണ്ട എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടുവെങ്കിലും നൈസാമിന്‍റെ ഭരണകാലത്ത് ഔദ്യോഗിക നിര്‍വ്വഹണങ്ങളുടെ എളുപ്പത്തിനുവേണ്ടി ഈ പേര് നല്‍ഗൊണ്ട എന്നുച്ചരിക്കപ്പെട്ടു.എന്നിരുന്നാലും നല്ലഗൊണ്ട എന്ന് തന്നെയാണ് നാട്ടുകാര്‍ക്കിടയില്‍ ഈ പട്ടണം അറിയപ്പെടുന്നത്.

പ്രസിദ്ധ കാവ്യകൃതിയായ തെലുങ്കാന ലിബറേഷന്‍ സ്ടറഗ്ല് അടക്കമുള്ള സാഹിത്യകൃതികളിലെ ല്ലാം നല്ലഗൊണ്ട എന്ന പേരാണ് പരാമര്‍ഷിച്ചിട്ടുള്ളത്. ഔദ്യോഗിക എഴുത്തുകുത്തുകളില്‍ ഈ പേര് തന്നെ മതിയെന്ന് വലിയൊരു ജനവിഭാഗത്തിന് അഭിപ്രായമുണ്ട്. തെലുങ്കാന പ്രസ്ഥാനം ലക്ഷ്യമിടുന്ന തെലുങ്കാന ദേശത്തിന്‍റെ പ്രവിശാല ഭൂമിയില്‍ ഏറിയപങ്കും നല്ലഗൊണ്ട, വാറങ്കല്‍ ജില്ലകളിലായതിനാല്‍ നല്ലഗൊണ്ട ഇന്ന് ഈ പ്രക്ഷോഭത്തിന്‍റെ ഹൃദയകേന്ദ്രമാണ്.

ആന്ധ്രാമഹാസഭയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ആശയമാണ് തെലുങ്കാന പ്രസ്ഥാനം. നല്ലഗൊണ്ട, വാറങ്കല്‍ ജില്ലകളീലെ ഏറെക്കുറെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും ഈ പ്രസ്ഥാനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.

1946 മുതല്‍ മാര്‍ഷല്‍ ലോയുടെ വരുതിയിലായിരുന്നു ഈ പ്രദേശം. ഇവിടത്തെ ഭൂപ്രഭുക്കളുടെ ഗുണ്ടാസേന ആയിരുന്ന റസാക്കറുകളുടെ കൈകളാല്‍ ധാരാളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തെലുങ്ക്ദേശത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തെ നൈസാമിന്‍റെ പട്ടാളവും നിഷ്ഠൂരമായ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ധാരാളം പ്രക്ഷോഭകരെ കൊന്നൊടുക്കി ഈ രണ്ട് ജില്ലകളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ജീവന്‍ ത്യജിച്ചുകൊണ്ടുള്ള ഈ സമരങ്ങള്‍ക്ക് ഒടുവില്‍ ഫലമുണ്ടായി. 3000 – 5000ഗ്രാമങ്ങള്‍ സ്വതന്ത്രമായി. സമരനേതാക്കളെ ഓരോ ഗ്രാമത്തിനും നിയോഗിച്ചു. ജന്മിമാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും നല്‍കി. ഇന്ത്യന്‍ സേന ഈ ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്തുകയും ഹൈദരബാദിനൊപ്പം നല്ലഗൊണ്ട, വാറങ്കല്‍ ജില്ലകള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയും ചെയ്തു.

ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രങ്ങള്‍

തെലങ്കാനയിലെ ടൂറിസത്തിന്‍റെ വലിയൊരു ഭാഗധേയം നിര്‍ണ്ണയിക്കുന്നത് നല്ലഗൊണ്ടയാണ്. പറയത്തക്ക വാണിജ്യസാദ്ധ്യതകള്‍ ഇല്ലാത്തതിനാല്‍ ടൂറിസമാണ് നല്ലഗൊണ്ടയുടെ പ്രധാന വരുമാനമാര്‍ഗ്ഗം. കണ്ടിരിക്കേണ്ട ചില ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍ നല്ലഗൊണ്ടയിലുണ്ട്.

ചരിത്രസ്മൃതികള്‍ക്കൊപ്പം വിനോദത്തിന്‍റെയും വിസ്മയത്തിന്‍റെയും അനുഭവ ദൃഷ്യങ്ങളും നല്ലഗൊണ്ടയിലുണ്ട്. മട്ടപള്ളി, പിള്ളൈമാരി, രാജീവ് പാര്‍ക്ക്, ഫനിഗിരി ബുദ്ധസൈറ്റുകള്‍, പനഗല്‍ ക്ഷേത്രം, നന്ദികൊണ്ട, ലതിഫ് സാഹെബ് ദര്‍ഗ, കൊല്ലന്പാക് ജെയിന്‍ ക്ഷേത്രം, രചകൊണ്ടകോട്ട, മെല്ലചെരുവ്, ദെവരകൊണ്ട കോട്ട, ഭുവനന്‍ ഗിരി കോട്ട എന്നിവ അവയില്‍ ചിലതാണ്. നല്‍ഗൊണ്ടയുടെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവയാണ് ഇവയിലോരോന്നും.

നാഷണല്‍ ഹൈവേകളൊന്നും തന്നെ നേരിട്ട് ഈ പ്രദേശത്തെ സ്പര്‍ശിക്കുന്നില്ലെങ്കിലും റോഡ് വഴിയും ട്രെയിനുകള്‍ മുഖേനയും നല്‍ഗൊണ്ടയില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. ഗുണ്ടൂര്‍ - സെക്കന്തരബാദ് റെയില്‍വേ പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ് നല്‍ഗൊണ്ട. ഒരുപാട് ട്രെയിനുകള്‍ക്ക് നല്‍ഗൊണ്ടയില്‍ സ്റ്റോപ്പുണ്ട്. സുനിശ്ചിതമായ റോഡ് ഗതാഗതവും ഈ ജില്ലയ്ക്കുണ്ട്. നല്‍ഗൊണ്ടയിലേക്കും അവിടന്ന് പട്ടണത്തിന്‍റെ ഇതര ഭാഗങ്ങളിലേക്കും നിരന്തരം ബസ്സുകളുണ്ട്. ഹൈദരബാദാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്.

കഠിനചൂടും വരണ്ടതുമാണ് നല്‍ഗൊണ്ടയിലെ വേനല്‍കാലം. മണ്‍സൂണില്‍ ശരാശരി മഴയേ ഇവിടെ ലഭിക്കുകയുള്ളു. പൊതുവേ തണുപ്പുള്ളതാണ് ശൈത്യകാലം. സൂര്യരശ്മികള്‍ക്ക് തീവ്രത കുറയുമെന്നതിനാല്‍ ഇക്കാലത്ത് നല്‍ഗൊണ്ട സന്ദര്‍ശിക്കാന്‍ ധാരാളം ആളുകള്‍ ഇഷ്ടപ്പെടുന്നു. നല്‍ഗൊണ്ടയിലെ സായന്തനങ്ങളും രാത്രികളും സുഖദായകമാണ്.

നല്‍ഗൊണ്ട പ്രശസ്തമാക്കുന്നത്

നല്‍ഗൊണ്ട കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നല്‍ഗൊണ്ട

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നല്‍ഗൊണ്ട

 • റോഡ് മാര്‍ഗം
  ദേശീയപാതകളും സുനിശ്ചിതമായ റോഡുകള്‍ മുഖേനയും ഹൈദരബാദ്, വാറങ്കല്‍, വിജയവാഡ എന്നിങ്ങനെ പ്രമുഖ നഗരങ്ങളുമായി നല്‍ഗൊണ്ടയ്ക്ക് യാത്രാബന്ധങ്ങളൂണ്ട്. സമീപത്തുള്ള പട്ടണങ്ങളില്‍ നിന്ന് സ്വകാര്യ ബസ്സുകളും സ്റ്റേറ്റ് ട്രാന്സ്പോര്‍ട്ട് ബസ്സുകളും നല്‍ഗൊണ്ടയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നല്‍ഗൊണ്ടയില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. ഗുണ്ടൂര്‍ - സെക്കന്തരാബാദ് തീവണ്ടിപ്പാതയിലാണ് ഈ സ്റ്റേഷന്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ട്രെയിനുകള്‍ നിശ്ചിത ഇടവേളകളില്‍ ഈ സ്റ്റേഷനില്‍ വന്ന്പോകുന്നു. ഹൈദരബാദില്‍ നിന്ന് നല്‍ഗൊണ്ടയിലേക്ക് ദിവസവും ഒരു പാസഞ്ചര്‍ ട്രെയിന്‍ സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നല്‍ഗൊണ്ട ജില്ലയില്‍ വിമാനത്താവളമില്ല. തെലങ്കാനയുടെ തലസ്ഥാന നഗരിയായ ഹൈദരബാദാണ് ഏറ്റവും സമീപസ്ഥമായ എയര്‍പോര്‍ട്ട്. ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നല്‍ഗൊണ്ട പട്ടണത്തില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരെയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായും അന്താരാഷ്ട്ര കേന്ദ്രങ്ങളുമായും ഹൈദരബാദിലെ ഈ വിമാനത്താവളത്തിന് പതിവ് ഫ്ലൈറ്റുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Sep,Fri
Return On
25 Sep,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Sep,Fri
Check Out
25 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Sep,Fri
Return On
25 Sep,Sat