നന്ദി ടൗണില്‍നിന്നും 7 കിലോമീറ്റര്‍ അകലത്തായാണ് കനിവേനാരായണപുര ടൗണ്‍ സ്ഥിതിചെയ്യുന്നത്. നന്ദിയിലെത്തുന്ന യാത്രക്കാര്‍ സമയം അനുവദിക്കുമെങ്കില്‍ കനിവേനാരായണപുര സന്ദര്‍ശിക്കുന്നത് മികച്ച ഒരനുഭവമായിരിക്കും. സ്‌കന്ദഗിരി, ബ്രഹ്മഗിരി, ചന്ന ഗിരി, നന്ദി ഹില്‍സ് എന്നിങ്ങനെ കനിവേനാരായാണ പുരയ്ക്ക് ചുറ്റുമുള്ള മലകള്‍ സഞ്ചാരികള്‍ക്ക് കാഴ്ചകളൊരുക്കുന്നു. തേങ്ങ, സില്‍ക്ക്, മുന്തിരി, നീലഗിരിത്തൈലം എന്നിവയാണ് കനിവേനാരായാണപുരത്തെ പ്രധാന ഉത്പന്നങ്ങള്‍. നന്ദി ഹില്‍സിലേക്കുള്ള യാത്രാമദ്ധ്യേ മഹാതാമാഗാന്ധി ഇവിടം സനന്ദര്‍ശിച്ചുവെന്ന് തദ്ദേശവാസികള്‍ പറയുന്നു.
ടിപ്പുസില്‍ത്താന്റെ സമ്മര്‍പാലസ് കനിവേനാരായണ പുരത്തുനിന്ന് നോക്കിയാല്‍ കാണാവുന്ന അകലത്തിലാണ്. കനിവേനാരായണപുരയിലെ ശുചിത്വത്തിനും, ശുദ്ധമായ കുടിവെള്ള സൗകര്യത്തിനും സ്‌കൂള്‍ സൗകര്യങ്ങള്‍ക്കും സത്യസായി ബാബ ഫൗണ്ടേഷനോട് ഈ പട്ടണം കടപ്പെട്ടിരിക്കുന്നു. സ്‌കൂള്‍, ജലസേചനപദ്ധതികള്‍, ആരോഗ്യ പരിപാലന സൗകര്യങ്ങള്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയുടെ കാര്യത്തിലും ഇവിടം മുന്‍പന്തിയിലാണ്.



Click it and Unblock the Notifications