വിജയനഗര കാലഘട്ടത്തില്‍ കെംപഗൗഡയാണ് നന്ദി ക്ഷേത്രം പണികഴിപ്പിച്ചത്. നന്ദി ഹില്‍സിലേക്കുള്ള യാത്രയില്‍ നിശ്ചയമായും കണ്ടിരിക്കേണ്ടതാണ് ഈ ക്ഷേത്രം. സമീപപ്രദേശങ്ങളിലെക്കും വച്ച് ഏറ്റവും കൂടുതല്‍ യാത്രികരെത്തിച്ചേരുന്ന ഒരിടമാണ് നന്ദി ഹില്‍സിന്റെ താഴ്വാരത്തായി യോഗ നന്ദീശ്വരനും ഭോഗനന്ദീശ്വരനും പ്രധാന മൂര്‍ത്തികളായുള്ള ഈ ക്ഷേത്രം. കൊത്തുപണികളുള്ള കല്‍ത്തൂണുകളും ശില്പചാരുതയുമായി ഹോയ്സാല, ബാന, വിജയനഗര രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ദിനേന കൊളുത്തിവെയ്ക്കുന്ന ഒരു വിളക്കുമാടവും നന്ദി ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം.