നാര്‍നോലില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഹരിയാന - രാജസ്ഥാന്‍ ബോര്‍ഡറിലാണ് ബാമന്‍വാസ് എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. ബാബ രാമേശ്വര്‍ ദാസ് ക്ഷേത്രമാാണ് ഈ ഗ്രാമത്തിന്റെ കീര്‍ത്തിമുദ്ര. ഗ്രാമത്തിനുള്ളിലാണ് ക്ഷേത്രം നിലകൊള്ളുന്നതെങ്കിലും അതിന്റെ അതിര്‍ത്തിമതില്‍ രാജസ്ഥാനിലെ ടിബ്ബ ബാസ ഗ്രാമത്തിലേക്ക് കടന്നാണ് നില്‍ക്കുന്നത്. 1963 ല്‍ ബാബ രാമേശ്വര്‍ ദാസ് പണിത ഈ ക്ഷേത്രം കാലാനുസൃതമായി നിരവധി പുനരുദ്ധാരണ പ്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട്.
ഒരേസമയം, ആയിരക്കണക്കിന് ഭക്തജനങ്ങളെ ഉള്‍കൊള്ളാനാകുന്ന വിശാലമായ ഒരു ഹാള്‍ ഇതിനകത്തുണ്ട്. മനോഹരമായി അലങ്കരിച്ച ചുമരുകളും മാര്‍ബിള്‍ പാകിയ തറയുമാണ് ഹാളിനുള്ളത്. ഒരുപാട് ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ ഹാളിലും മറ്റു മുറികളിലുമായി ഇടംനേടിയിട്ടുണ്ട്.



Click it and Unblock the Notifications