Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാസിക് » കാലാവസ്ഥ

നാസിക് കാലാവസ്ഥ

ചൂടേറിയ വേനലും തണുത്ത് വിറക്കുന്ന ശൈത്യവുമായി ഉഷ്ണമേഖലാ കാലാവസ്ഥയാണ് നാസിക്കിലേത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് നാസിക്ക് യാത്ര അഭികാമ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ചെറുചാറ്റല്‍ മഴ മുതല്‍ ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് നാസിക്കില്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് നാസിക്ക് യാത്രയ്ക്ക് പറ്റിയ സമയം. വെറും 8 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും. ഒക്‌ടോബറിനും മാര്‍ച്ചിനും ഇടയിലായി നിരവധി സഞ്ചാരികള്‍ നാസിക്കിലെത്തുന്നു.