നെല്ലൂരിലെ രംഗനാഥ സ്വാമി ക്ഷേത്തിലാണ് അഡ്ഡാല മണ്ഡപം സ്ഥിതി ചെയ്യുന്നത്. മണ്ഡപത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സവിശേഷമായ കണ്ണാടികളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. നുറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ട ഇവ ഇന്നും കാലത്തെ വെല്ലുന്ന ശോഭ പ്രതിഫലിപ്പിച്ചു നില്‍ക്കുന്നു. കൂടാതെ ഇവിടുത്തെ കല്ലുകളില്‍ ചെയ്തു വച്ചിട്ടുള്ള ഇന്‍ലയ് വര്‍ക്കുകളും വളരെ പ്രത്യേകതയുള്ളവയാണ്. രംഗനാഥ സ്വാമിയുടെ ഇരിപ്പിടമാണ് ഈ അഡ്ഡാല മണ്ഡപം. സ്വാമിയുടെ വിഗ്രഹം ഇവിടെയാണ് ആരാധിക്കപ്പെടുന്നത്. ഇത്രയധികം പ്രത്യേകതള്‍ ഈ മണ്ഡപത്തെ ചുറ്റിപറ്റിയുള്ളതു കൊണ്ടാവാം വിശ്വാസികളുടെ ഒരു വലിയ നിര തന്നെ ഇവിടം സന്ദര്‍ശിക്കാനെത്താറുണ്ട്.



Click it and Unblock the Notifications