അപൂര്‍വ്വങ്ങളായ ഒട്ടനേകം പക്ഷിജാലങ്ങളുടെ കേന്ദ്രമാണ് നെല്ലൂരിലെ നെലപാട്ട് പക്ഷി സങ്കേതം. പുലികാട്ട് തടാകത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണിതിന്റെ സ്ഥാനം. ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ പക്ഷി സങ്കേതത്തിലെത്താം. അപൂര്‍വ്വങ്ങളായ ഒട്ടനേകം പക്ഷികള്‍ ഇവിടെ കണ്ടു വരുന്നു.
ഒക്ടോബര്‍ - മാര്‍ച്ച് മാസങ്ങളാണ് പക്ഷി നീരീക്ഷണത്തിന് ഏറ്റവും പറ്റിയ സമയം. നീര്‍കാക്ക,ലിറ്റില്‍ കോര്മൊറെന്റ് ,വൈറ്റ് ഐബിസ്,സ്പോട്ടട് ബില്‍ഡ് പെലിക്കന്‍ തുടങ്ങി വംശ നാശ ഭീക്ഷണി നേരിടുന്ന ഒട്ടേറെ പക്ഷി വര്‍ഗങ്ങള്‍ ഇവിടെ കാണാം. പക്ഷികളിലധികവും കൂടണയാന്‍ എത്തുന്നത് തീരദേശത്തായതിനാല് അവിടമാകും പക്ഷി നിരീക്ഷണത്തിനു കൂടുതല്‍ അനുയോജ്യം.