Search
  • Follow NativePlanet
Share
» » ബാംഗ്ലൂര്‍ കാലാവസ്ഥ: ശനിയാഴ്ച വരെ മൂടിയ ആകാശവും മഴയും..വാരാന്ത്യം മഴയിലാകുമോ?

ബാംഗ്ലൂര്‍ കാലാവസ്ഥ: ശനിയാഴ്ച വരെ മൂടിയ ആകാശവും മഴയും..വാരാന്ത്യം മഴയിലാകുമോ?

ബെംഗളൂരു നഗരത്തിൽ ഇന്ന് മുഴുവൻ മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെടും. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസുമാണ് ഇന്ന് നഗരത്തിൽ തുടരുന്ന്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ അനുഭവപ്പെട്ട ചൂടിന് ഒരു മോചനമെന്ന നിലയിൽ ഇന്ന് ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ് കാലവസ്ഥ വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നഗരത്തിൽ പെയ്ത മഴയും മോശമായ കാലാവസ്ഥയും വിമാനമങ്ങൾ വൈകുന്നതിലേക്കും റോഡുകളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിലേക്കും നീണ്ടിരുന്നു.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ഉൾപ്പെടെയുള്ള 18 ജില്ലകളിൽ കേന്ദ്ര കാലാവ്സഥാ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പ് നല്കിയിരുന്നു. ഹാവേരി, ഉഡുപ്പി, ദക്ഷിണ കന്നഡ, ഷിമോഗ, ചിക്കമഗളൂരു, കോലാർ, മൈസൂർ, മാണ്ഡ്യ, ചാമരാജ നഗർ, രാമനഗര തുടങ്ങിയ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. ഇടിവെട്ട്, മിന്നൽ, മഴ കാറ്റ് തുടങ്ങിയവയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

Bangalore Weather Upate Light Rain For Bengaluru Till April 19

ഏപ്രിൽ 18 വെള്ളിയാഴ്ചയും കര്‍ണ്ണാടകയിൽ വിവിധ ജില്ലകളിൽ അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രീക്ഷിക്കുന്നു. തുംകുരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ, ചിക്കബെല്ലാപൂർ, കോലാർ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മാണ്ഡ്യ, രാമനഗര എന്നീ 11 ജില്ലകളിൽ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടേക്കാം.

ഏപ്രിൽ 19 ശനിയാഴ്ച 10 ജില്ലകളിലാണ് കാലാവസ്ഥ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, മാണ്ഡ്യ, രാമനഗര, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ എന്നീ ജില്ലകളാണിവ. വൈകുന്നേരവും രാത്രിയും കാറ്റ് വീശാൻ സാധ്യതയും ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.

ഈസ്റ്റർ ദിനമായ ഏപ്രിൽ 20 ഞായറാഴ്ച കർണ്ണാടകയിലെ 19 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ബിദാർ, കലബുറഗി, വിജയപുര, ബാഗൽകോട്ട്, ബല്ലാരി, ശിവമോഗ, ചിത്രദുർഗ, ചിക്കമംഗളൂരു, തുംകുരു, ഹാസൻ, കുടക്, ചിക്കബല്ലാപ്പൂർ, കോലാർ, ബംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മൈസൂരു, മാണ്ഡ്യ, ചാമരാജ, ചാമരാജ, ചാമരാജനഗർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവിടുത്തെ പല പ്രദേശങ്ങളിലും ഇടിമിന്നലോടും മിന്നലോടും കൂടി മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്, നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഐഎംഡിയുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച് വരും ദിവസങ്ങളിൽ നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാനും നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാനും സാധ്യതയുണ്ട്. തോടൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകും. ഏപ്രിൽ 19 വരെ, ബെംഗളൂരു നിവാസികൾക്ക് പകൽ മുഴുവൻ ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം, വൈകുന്നേരമോ രാത്രിയിലോ നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകാം.

കർണ്ണാടക കാലാവസ്ഥാ മുന്നറിയിപ്പ് ഏപ്രിൽ 17- 21

തീരദേശ കർണ്ണാടക

ഏപ്രിൽ 17 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 18 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 19 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 20 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 21 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 17 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 18 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 19 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 20 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 21 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 17 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 18 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 19 - ഇടി, മിന്നൽ, കാറ്റ്
ഏപ്രിൽ 20 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രിൽ 21 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ബെംഗളൂരു കാലാസ്ഥ മുന്നറിയിപ്പ്

ബെംഗളൂരു നിവാസികൾക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാം.

ഏപ്രിൽ 18 ന് ബെംഗളൂരു നഗരത്തിൽ വ്യാപകമായ മഴ പ്രതീക്ഷിക്കാം. കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഏപ്രിൽ 19 ശനിയാഴ്ച, ഭാഗികമായി മേഘാവൃതമായ ആകാശവും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടും. കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 23 ഡിഗ്രി സെൽഷ്യസും 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഏപ്രിൽ 20 ഞായറാഴ്ച നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശവും തണുത്ത താപനിലയും അനുഭവപ്പെടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bangalore
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+