ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂർ ചൂടുകാലത്തിലേക്ക് കടക്കുന്ന ദിവസങ്ങളാണിത്. പൊതുവേ ഏപ്രിൽ അവസാന വാരമൊക്കെ നഗരത്തിലെ കനത്ത ചൂടുള്ള ദിവസങ്ങളാണ്. എന്നാൽ പതിവിനു വിപരീതമായി നഗരത്തിൽ ഫെബ്രുവരി മുതൽ പല ദിവസങ്ങളിലും വേനൽ മഴ ലഭിച്ചിട്ടുണ്ട്. ഇന്നലെ ഈസ്റ്റർ ദിനമായ ഏപ്രിൽ 20 ഞായറാഴ്ചയും ബെംഗളൂരുവിന്‍റെ വിവധ ഭാഗങ്ങളിൽ മഴ ലഭിച്ചു.
ഇന്ന് ഏപ്രിൽ 21 തിങ്കളാഴ്ച ബെംഗളൂരുവിൽ തെളിഞ്ഞ ആകാശം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നത്തെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. അതേസമയം ഇന്ന് ശൈത്യകാലത്തിന് സമാനമായ രീതിയിലാണ് നഗരം ഉണർന്നത്. തണുപ്പും മഞ്ഞും നഗരത്തിന്‍റെ ചിലഭാഗങ്ങളിൽ അനുഭവപ്പെട്ടു.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം
ഇന്നത്തേതിന് സമാനമായി വരും ദിവസങ്ങളിലും തെളിഞ്ഞതും പ്രസന്നവുമായ കാലാവസ്ഥ നഗരത്തിൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപിക്കുന്നു. ഏപ്രിൽ 21 മുചൽ 24 വ്യാഴാഴ്ച വരെ ഇതേ അന്തരീക്ഷം തുടരും. ഈ ദിവസങ്ങളിൽ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും തന്നെയായിരിക്കും.
അതേസമയം വാരാന്ത്യത്തോടെ നഗരത്തിലെ കാലാവസ്ഥയിൽ മാറ്റം വന്നേക്കാം. ഏപ്രിൽ 25, 26- വെള്ളി, ശനി ദിവസങ്ങളിൽ നഗരത്തിൽ മഴ പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ താപനിലയിലും വ്യത്യാസമുണ്ടാകും. പകൽ താപനില 33 ൽ തുടരുമെങ്കിലും രാത്രി താപനില 21 ഡിഗ്രിയായി കുറയുവാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരു അർബൻ കാലാവസ്ഥാ ഏപ്രിൽ 21-24
ഏപ്രിൽ 21- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 22- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 23- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 24- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്.
ബെംഗളൂരു റൂറൽ കാലാവസ്ഥാ ഏപ്രിൽ 21-24
ഏപ്രിൽ 21- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 22- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 23- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 24- ഭാഗികമായി മേഘാവൃതമായ ആകാശം.
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്.
കർണ്ണാടക കാലാവസ്ഥ ഏപ്രിൽ 21-23
തീരദേശ കർണ്ണാടക
ഏപ്രിൽ 21
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്തര കന്നഡ ജില്ലയിൽ വരണ്ട കാലാവസ്ഥ.
ഏപ്രിൽ 22
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്തര കന്നഡ ജില്ലയിൽ വരണ്ട കാലാവസ്ഥ.
ഏപ്രിൽ 23
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്തര കന്നഡ ജില്ലയിൽ വരണ്ട കാലാവസ്ഥ.
വടക്കന് ഉൾപ്രദേശ കർണ്ണാടക
ഏപ്രിൽ 21
ബെലഗാവി, ഹാവേരി, ഗഡാഗ്, ധാർവാഡ് ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ശക്തമായ കാറ്റോ (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) ഉണ്ടാകാൻ സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ.
ഏപ്രിൽ 22
ബെലഗാവി, ഹാവേരി, ഗഡാഗ്, ധാർവാഡ് ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ശക്തമായ കാറ്റോ (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ.
ഏപ്രിൽ 23
ഹാവേരി, ഗദഗ്, ധാർവാഡ്, കൊപ്പൽ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ശക്തമായ കാറ്റോ (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) ഉണ്ടാകാൻ സാധ്യതയുണ്ട്.
തെക്കൻ ഉൾപ്രേദശ കർണ്ണാടക
ഏപ്രിൽ 21
കുടക്, ഹാസൻ, ചിക്കമഗളൂരു, ശിവമൊഗ്ഗ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ / ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിന് (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) സാധ്യത. മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ
ഏപ്രിൽ 22
കുടക്, ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ / ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിന് (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) സാധ്യത. മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ
ഏപ്രിൽ 23
കുടക്, ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ / ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിന് (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














