ബെംഗളൂരു വീണ്ടും കാലാവസ്ഥാ മാറ്റങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. വേനൽച്ചൂടിന് താത്കാലിക ആശ്വാസം നല്കി നഗരത്തിലേക്ക് വീണ്ടും മഴയെത്തുകയാണ്. കഴിഞ്ഞയാഴ്ച പെയ്ത മിതമായ മഴയ്ക്കു ശേഷം തെളിഞ്ഞ കാലാവസ്ഥയും ചില ദിവസങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു കർണ്ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. ഇപ്പോഴിതാ വരുംദിവസങ്ങളിൽ ബാംഗ്ലൂരിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഇന്ന് ഏപ്രിൽ 9 ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദിവസം മുഴുവൻ മൂടിക്കെട്ടിയ ആകാശം തുടരുവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും പുറത്തിറങ്ങുമ്പോൾ കുട എടുക്കുവാൻ മറക്കേണ്ട.

വ്യാഴാഴ്ച മുതൽ മഴ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് ഏപ്രിൽ 10 വ്യാഴാഴ്ച മുതൽ 13 ഞായറാഴ്ച വരെ തുടർച്ചയായി മഴ ലഭിക്കും. മഴ ലഭിക്കുന്നതിനാൽ ഉയർന്ന താപനിലിൽ കുറവ് വരുവാനുള്ള സാധ്യതയുണ്ട്. നിലവിൽ പല ദിവസങ്ങളിലും 35 ഡിഗ്രിയോളം നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. മഴ തുടങ്ങുന്നതോടെ താപനില 33 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിലെ കുറഞ്ഞ താപനില 21 ഡിഗ്രിയും ആയിരിക്കും.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ
ഏപ്രിൽ 10 വ്യാഴം - നാളെ ബാംഗ്ലൂരിൽ പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും, വെയിലിനുള്ള സാധ്യത കുറവാണ്. ദിവസം മുഴുവൻ മോശമല്ലാത്ത, ചെറിയ മഴ പ്രതീക്ഷിക്കാം.
ഏപ്രിൽ 11 വെള്ളി- മഴയുടെ രണ്ടാം ദിവസം താപവിലയിൽ കുറവ് അനുഭവപ്പെടും. പരമാവധി താപനില 35 ഡിഗ്രിയിൽ നിന്ന് 33 ലേക്ക് താഴും, മേഘാവൃതമായ ആകാശവും നേരിയ മഴയും അനുഭവപ്പെടും.
ഏപ്രിൽ 12 ശനി- മഴ തുടരുന്നതിനാൽ തണുപ്പുള്ള ദിവസമായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രിയും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. മേഘാവൃതായ ആകാശവും നേരിയ മഴയും ശനിയാഴ്ച പ്രതീക്ഷിക്കാം.
ഏപ്രിൽ 13 ഞായർ - കുറഞ്ഞ താപനില 21 ഡിഗ്രിയും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. ചെറിയ മഴ തുടരും.
ഏപ്രിൽ 14 തിങ്കള്‍ - മഴ മാറി ആകാശം തെളിയുന്ന ദിവസമാണ് തിങ്കളാഴ്ച. ഭാഗികമായി മേഘവൃതമായ ആകാശത്തോടൊപ്പം സൂര്യപ്രകാശവും അനുഭവപ്പെടും.
കർണ്ണാടകയില്‍ യെല്ലോ അലർട്ട്
കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക്, ദക്ഷിണ കന്നഡ, ഹാസൻ, ചിക്കമഗളൂർ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവയുൾപ്പെടെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് .
അതേസമയം, ഏപ്രിൽ 13 ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഴഴ തുടരുമെന്നും കാലാവ്സഥാ വകുപ്പ് സൂചിപ്പിക്കുന്നു.
. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, കൊപ്പൽ, വിജയപുര, ബംഗളൂരു റൂറൽ, ദാവൻസ്, വിജയപുര, ബംഗളൂരു റൂറൽ, ദാവൻഗേർ, ചമഗലൂർ, ചാമഗളൂരു, ചാമഗളൂരു, ചമരാജനഗര്, ഉത്തര കന്നഡ കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുംകുരു, വിജയനഗർ തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കർണ്ണാടക വരുംദിവസങ്ങളിലെ കാലാവസ്ഥ
തീരദേശ കർണ്ണാടക
ഏപ്രില്‍ 9 - ഇടി, മിന്നല്‍, ചാറ്റൽമഴ
ഏപ്രില്‍ 10 - ഇടി, മിന്നല്‍, ചാറ്റൽമഴ
ഏപ്രില്‍ 11 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 12 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
ഏപ്രില്‍ 9 - ഇടി, മിന്നല്‍, ചാറ്റൽമഴ
ഏപ്രില്‍ 10 - ഇടി, മിന്നല്‍, ചാറ്റൽമഴ
ഏപ്രില്‍ 11 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 12 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ഏപ്രില്‍ 9 - ഇടി, മിന്നല്‍, ചാറ്റൽമഴ
ഏപ്രില്‍ 10 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 11 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 12 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













