Search
  • Follow NativePlanet
Share
» »ബെംഗളൂരു വിമാനത്താവളം ടെർമിനൽ 2 ഇന്ത്യയിലെ ആദ്യ ഫൈവ് സ്റ്റാർ ടെർമിനൽ, ലോകനിലവാരത്തിലേക്ക് ബാംഗ്ലൂർ!

ബെംഗളൂരു വിമാനത്താവളം ടെർമിനൽ 2 ഇന്ത്യയിലെ ആദ്യ ഫൈവ് സ്റ്റാർ ടെർമിനൽ, ലോകനിലവാരത്തിലേക്ക് ബാംഗ്ലൂർ!

യാത്രക്കാരുടെ എണ്ണത്തിൽ മാത്രല്ല, യാത്രക്കാർക്ക് നല്കുന്ന സൗകര്യങ്ങളുടെ കാര്യത്തിലും ബെംഗളൂരു വിമാനത്താവളം എന്നും മുന്നിലാണ്. യാത്രയുടെ ഭാഗമായി ചുരുക്കം സമയമേ ഇവിടെ ചെലവഴിക്കേണ്ടി വരികയുള്ളുവെങ്കിലും പലപ്പോഴും ഏറ്റും മികച്ച അനുഭവങ്ങൾ തന്നെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും യാത്രക്കാർക്ക് കിട്ടും. ഇപ്പോഴിതാ, ഇന്ത്യയിൽ ആദ്യമായി ഇവിടുത്തെ ടെർമിനൽ 2 വിന് 5 സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ലഭിച്ചിരിക്കുകയാണ്.

വിമാനത്താവളങ്ങളുടെ കാര്യത്തിൽ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്കൈട്രാക്സ് ആണ്
വിമാനത്താവളങ്ങളുടെ മികവിനുള്ള ഏറ്റവും മികച്ച പുരസ്കരാങ്ങളിലൊന്നായ ടെർമിനൽ 2 (T2) 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് നല്കിയിട്ടുള്ളത്. ഇതോടെ, ലോകത്തിലെ ഏറ്റവും ഉയർന്ന ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ച തിരഞ്ഞെടുത്ത എയർപോർട്ട് ടെർമിനലുകളുടെ കൂട്ടത്തിൽ ടെർമിനൽ ടൂ കൂടി എത്തിയിരിക്കുകയാണ്. ഒരു വിമാനത്താവളത്തിന് ഏറ്റവും ഉയർന്ന നിലവാരമുള്ള അംഗീകാരമായ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണിത്.

Bengaluru Airport s Terminal 2 Bags Indians First 5-Star Airport Rating

വിമാനത്താവള ടെർമിനലിൽ യാത്രക്കാർ ഉപയോഗിക്കുന്ന എല്ലാ സൗകര്യങ്ങളിലും മറ്റു കാര്യങ്ങളിലും ഏറ്റവും മികച്ച സൗകര്യങ്ങളുടെയും സ്റ്റാഫ് സേവനത്തിന്റെയും നിലവാരം ആണ് ഇവിടെ അളക്കുന്നത്. ഇതിൽ അസാധാരണമായ വിധത്തിൽ മികച്ച സേവനങ്ങൾ നല്കുന്ന ടെർമിനലുകളെയാണ് 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് അംഗീകരിക്കുന്നത്. ഇതിനായി ടെർമിനൽ ആഗോളതലത്തിൽ മികച്ച രീതികൾ പാലിക്കുന്നതോ സജ്ജീകരിക്കുന്നതോ ആയിരിക്കണം. ചുരുക്കത്തിൽ അസാധാരണവും സുസ്ഥിരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നവയായിരിക്കണം.

ബെംഗളൂരു ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പറയുന്നതനുസരിച്ച് ടെർമിനൽ ഡിസൈൻ, ശുചിത്വം, സുരക്ഷ, ഡിജിറ്റൽ സൗകര്യം, ഹോസ്പിറ്റാലിറ്റി തുടങ്ങി 30 ലധികം വിഭാഗങ്ങളിലായി 800 ൽ ലധികം പാസഞ്ചർ ടച്ച്‌പോയിന്റുകളുടെ വിശദമായ ഓഡിറ്റിന് ശേഷമാണ് ഈ പുരസ്കാരം ടെർമിനൽ ടൂവിന് ലഭിച്ചത്.

ടെർമിനല്‌ രണ്ടിന്‍റെ ബയോഫിലിക് 'ടെർമിനൽ ഇൻ എ ഗാർഡൻ' ഡിസൈൻ, ഡിജിയാത്രയുടെ ബയോമെട്രിക് എൻട്രി, എഐ-പവർഡ് ബിഎൽആർ പൾസ് ആപ്പ്, ഫാസ്റ്റ്-ട്രാക്ക്ഡ് ഇമിഗ്രേഷൻ ആൻഡ് അഡ്വാൻസ്ഡ് ക്യൂ മാനേജ്മെന്റ്, എയർപോർട്ട് സെൻസറി റൂം, പ്ലാറ്റിനം LEED പ്രീ-സർട്ടിഫിക്കേഷൻ, എസിഐ ലെവൽ 5 കാർബൺ അക്രഡിറ്റേഷനുമുള്ള ലോകത്തിലെ ഏറ്റവും വലിയ ടെർമിനൽ, ഉയർന്ന റീട്ടെയിൽ, ഡൈനിംഗ്, ലോഞ്ച് അനുഭവങ്ങൾ എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്കാരം

ഈ അടുത്താണ് ബെംഗളൂരു വിമാനത്താവളം എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍സിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്കാരം കരസ്ഥമാക്കിയത്. ഏറ്റവും മികച്ച അറൈവൽ സൗകര്യങ്ങൾ നല്കുന്ന വിമാനത്താവളം എന്ന് വിഭാഗത്തിലാണ് ബെംഗളൂരു പുരസ്കാരം നേടിയത്. വൃത്തി , മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗങ്ങൾ, പരിശോധനയും കാത്തുനിൽപ്പില്ലാതെ വിമാനമിറങ്ങി നടപടികൾ പൂർത്തിയാക്കിയ ശേഷം വേഗത്തിൽ കിട്ടുന്ന ബാഗേജുകൾ എന്നിങ്ങനെ യാത്രക്കാരെ സംതൃപ്തരാക്കുന്ന ഘടകങ്ങൾ പരിഗണിച്ചാണ് ഇത്.

കൂടാതെ, പരിശോധനകൾക്കും മറ്റുമായി എടുക്കുന്ന കുറഞ്ഞ സമയം, വേഗത കൂടിയ വൈഫൈ, തടസ്സരഹിതമായ എത്തിച്ചേരൽ അനുഭവം, ബാഗേജ് ഡെലിവറി തുടങ്ങിയവയിലും ബെംഗളൂരു കെംപഗൗഡ വിമാനത്താവളം മികച്ച അനുഭവമാണ യാത്രക്കാർക്ക് നല്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore airport
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+