Search
  • Follow NativePlanet
Share
» »മൂന്നു ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം, ജനശതാബ്ദി ഉള്‍പ്പെടെ 4 ട്രെയിനുകള്‍ പൂർണ്ണമായി റദ്ദാക്കി

മൂന്നു ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം, ജനശതാബ്ദി ഉള്‍പ്പെടെ 4 ട്രെയിനുകള്‍ പൂർണ്ണമായി റദ്ദാക്കി

തൃശൂർ, പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മൂന്നു ദിവസം സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ഫെബ്രുവരി 25 മുതല്‍ 27 വരെ കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തൃശൂർ, പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മൂന്നു ദിവസം സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍ ആണ് റദ്ദാക്കിയിട്ടുള്ളത്. നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

10 Trains in Kerala Including Janashtabdi on February 25 to 27

ഫെബ്രുവരി 26 ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082), എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം- ഗുരുവായൂര്‍ (06448), 27 തിങ്കളാഴ്ച സർവീസ് നടത്തേണ്ട 27ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

25-ാം തിയതി ശനിയാഴ്ച ഓടേണ്ട ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍- എറണാകുളം (16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ (12624) 26 ഞായറാഴ്ച തൃശൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കും. കന്യാകുമാരി- ബാംഗളൂര്‍ (16525) 26ന് രണ്ട് മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.10ന് മാത്രമായിരിക്കും സര്‍വീസ് ആരംഭിക്കുക.

ഇത് കൂടാതെ വേറെ ആറ് ട്രെയിനുകളും റെയിൽവേ ഈ സമയത്ത് റദ്ദാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആറ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

ഇതനുസരിച്ച് എറണാകുളം- ഹസ്രത് നിസാമുദ്ദീന്‍ (22655) 22നും, ഹസ്രത് നിസാമുദ്ദീന്‍- എറണാകുളം (22656) 24നും, തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീന്‍ (22633) 22നും, ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം (22634) 24നും, തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീന്‍ (22653) 25നും, ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം (22654) 27നും സര്‍വീസ് നടത്തില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+