Search
  • Follow NativePlanet
Share
» » മേയ് മാസ യാത്രകൾക്ക് പണികിട്ടി! കേരളത്തിലെ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി, ഈ തിയതികള്‍ നോക്കിവെച്ചോ..

മേയ് മാസ യാത്രകൾക്ക് പണികിട്ടി! കേരളത്തിലെ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി, ഈ തിയതികള്‍ നോക്കിവെച്ചോ..

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള തീവണ്ടി സർവീസുകളിൽ മാറ്റം. സെക്കന്ദരാബാദ് ഡിവിഷനു കീഴിലുള്ള മഹബൂബാബാദ് സ്റ്റേഷനിൽ എഞ്ചിനീയറിംഗ് , നോൺ-ഇന്റർലോക്കിംഗ് പ്രവർത്തികള്‍ ജോലികൾ നടക്കുന്നതിനാൽ ആണ് തിരഞ്ഞെടുത്ത തിയതികളിൽ ട്രെയിൻ സര്‌വീസ് പൂർണ്ണമായുമം റദ്ദാക്കുകയം മറ്റു ചില ദിവസങ്ങളിൽ വഴി തിരിച്ചു വിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്യുന്നത്.

ഇൻഡോർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് -ഇൻഡോർ സൂപ്പർഫാസ്റ്റ്, കോർബാ
തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ്, , തിരുവനന്തപുരം നോർത്ത് - കോർബാ സൂപ്പർഫാസ്റ്റ്, ഖൊരക്പൂർ - തിരുവനന്തപുരം നോർത്ത് രത്പിസാഗർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് - ഖോരഖ്പൂർ രത്പിസാഗർ സൂപ്പർഫാസ്റ്റ്,ബെംഗളൂരു- ധനാപുർ ഹംസഫർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയാണ് മാറ്റം ബാധിക്കുക.

Kerala Train Cancellations amp amp Diversions in May 2025

പൂർണ്ണമായും റദ്ദാക്കുന്ന ട്രെയിനുകൾ

1. ഇന്‍ഡോർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ്

ഇന്‍ഡോറിൽ നിന്ന് മേയ് 26 ന് വൈകിട്ട് 4:45ന് പുറപ്പെടുന്ന
ട്രെയിൻ നമ്പർ 22645 ഇന്‍ഡോർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നു

2. തിരുവനന്തപുരം നോർത്ത് -ഇൻഡോർ സൂപ്പർഫാസ്റ്റ്

തിരുവനന്തപുരം നോർത്തിൽ നിന്ന് മേയ് 24 ന് രാവിലെ 6:35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22646 തിരുവനന്തപുരം നോർത്ത് - ഇന്‍ഡോർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നു.

3. കോർബാ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ്

കോർബയിൽ നിന്ന് മേയ് 28 ന് രാത്രി 7:40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22647 കോർബ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നു

4. തിരുവനന്തപുരം നോർത്ത് - കോർബാ സൂപ്പർഫാസ്റ്റ്

തിരുവനന്തപുരം നോർത്തിൽ നിന്ന് മേയ് 26ന് രാവിലെ 6:15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22648 തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് സർവീസ് പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നു

5. ഖൊരക്പൂർ - തിരുവനന്തപുരം നോർത്ത് രത്പിസാഗർ സൂപ്പർഫാസ്റ്റ്

ഖോരക്പൂരിൽ നിന്ന് മേയ് 22, 23, 25 തിയതികളില്‌ കാവിലെ 6.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12511 ഖൊരക്പൂർ - തിരുവനന്തപുരം നോർത്ത് രത്പിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സർവീസ് പൂർണ്ണമായും റദ്ദാക്കി.

6. തിരുവനന്തപുരം നോർത്ത് -ഖൊരക്പൂർ രത്പിസാഗർ സൂപ്പർഫാസ്റ്റ്

തിരുവനന്തപുരത്ത് നിന്ന് മേയ് 25, 27, 28 തിയതികളിൽ രാവിലെ 6.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12512 തിരുവനന്തപുരം നോർത്ത് -ഖൊരക്പൂർ രത്പിസാഗർ സൂപ്പർഫാസ്റ്റ് സർവീസ് പൂർണ്ണമായും റദ്ദാക്കി.

7. ബെംഗളൂരു- ധനാപുർ ഹംസഫർ എക്സ്പ്രസ്

ബെംഗളൂരുവിൽ നിന്ന് മേയ് 26 ന് രാവിലെ 7.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06509 ബെംഗളൂരു- ധനാപുർ ഹംസഫർ എക്സ്പ്രസ് സർവീസ് പൂർണ്ണമായും റദ്ദാക്കി.

വഴിമാറിയോടുന്ന ട്രെയിൻ

എറണാകുളത്ത് നിന്ന് മേയ് 23 ന് രാവിലെ 10.50 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12522 എറണാകുളം- ബരൗനി രപ്തിസാഗര് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വിജയവാഡ, ഖമ്മം, വാറങ്കൽ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി തെന്നാലി, ഗുണ്ടൂർ, പഗിടിപ്പള്ളി, സെക്കന്ദരാബാദ് വഴി സർവീസ് നടത്തും.

സ്റ്റോപ്പ് ഒഴിവാക്കി

1. മേയ് 24, 28 തിയതികളിൽ താംബരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12579 താംബരം- ഹൈദരാബാദ് ചാർമിനാര്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

2. മേയ് 27 ന് രാവിലെ 5.10 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16093 എംജിആർ ചെന്നൈ സെൻട്രൽ - ലക്നൗ എക്സ്പ്രസ് മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

3. മേയ് 25, 28, 29 തിയതികളിൽ രാവിലെ 5.10 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16031 എംജിആർ ചെന്നൈ സെൻട്രൽ - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര ആന്‍ഡമാൻ എക്സ്പ്രസ് മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

4. മേയ് 25, 26, 27,28,29 തിയതികളിൽ രാവിലെ 10.10 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12656 എംജിആർ ചെന്നൈ സെൻട്രൽ - അഹ്മദാബാദ് നവജീവൻ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

5. മേയ് 27ന് രാവിലെ 7.05 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 05073 കെഎസ്ആർ ബെംഗളൂരു- ലാൽക്വാ സ്പെഷ്യൽ മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

6. കോയമ്പത്തൂർ -ധൻബാദ് സ്പെഷ്യൽ
മേയ് 27ന് രാവിലെ 7.50 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 03680 കോയമ്പത്തൂർ -ധൻബാദ് സ്പെഷ്യൽ മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

7. മേയ് 27ന് രാത്രി 10.30ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് പുറപ്പെടുന്ന ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- എംജിആർ ചെന്നൈ സെൻട്രൽ ആൻഡമാന്‍ എക്സ്പ്രസ് മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കും.

8. മേയ് 27,28 തിയതികളിൽ വൈകിട്ട് 9.25 ന് അഹ്മദാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12655 അഹ്മദാബാദ് - എംജിആർ ചെന്നൈ സെൻട്രൽ നവജീവൻ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് മഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

മേയ് 28, 29 തിയതികളിൽ താംബരത്ത് നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12670 ഹൈദരാബാദ് - താംബരം ചാർമിനാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഹ്ബൂബാബാദ് സ്റ്റോപ്പ് ഒഴിവാക്കി സർവീസ് തുടരും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ചെന്നൈ ഡിവിഷനിൽ എഞ്ചിനീയറിംഗ് ജോലികൾ നടക്കുന്നതിനാൽ, ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ഹ്രസ്വമായി സർവീസ് അവസാനിപ്പിക്കുകയും ചെയ്യും. വിശദവിവരങ്ങൾ

കോയമ്പത്തൂർ - ചെന്നൈ സെൻട്രൽ ഇൻറർസിറ്റി

ഏപ്രിൽ 23, 25, 28 തിയതികളില്‍ രാവിലെ 6:20ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12680 കോയമ്പത്തൂർ - ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ ഇൻറർസിറ്റി എക്സ്പ്രസ് കട്പാടിക്കും ഡോ. എം ജി ആർ ചെന്നൈ സെൻട്രലിനുമിടയിൽ ഭാഗികമായി റദ്ദാക്കപ്പെട്ടിരിക്കുന്നു. ട്രെയിൻ കട്പാടിയിൽ അവസാനിപ്പിക്കും.

അശോകപുരം - ചെന്നൈ സെൻട്രൽ എക്സ്പ്രസ്
ഏപ്രിൽ 23, 25, 28 തിയതികളിൽ അശോകപുരത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16552 അശോകപുരം - ഡോ എം ജി ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ് കട്പാടിക്കും ഡോ. എം ജി ആർ ചെന്നൈ സെൻട്രലിനുമിടയിൽ ഭാഗികമായി റദ്ദാക്കപ്പെട്ടിരിക്കുന്നു. ട്രെയിൻ കട്പാടിയിൽ സർവീസ് അവസാനിപ്പിക്കും.

കെ എസ് ആർ ബെംഗളൂരു - ജോലാർപ്പേട്ടൈ മെമു
ഏപ്രിൽ 9, 11, 14, 16 തിയതികളിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16520 കെ എസ് ആർ ബെംഗളൂരു - ജോലാർപ്പേട്ടൈ മെമു സോമനായക്കൻപടിക്കും ജോലാർപ്പേട്ടൈയും ഇടയിൽ ഭാഗികമായി റദ്ദാക്കിയിരിക്കുന്നു. ട്രെയിൻ സോമനായക്കൻപട്ടിയിൽ അവസാനിപ്പിക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: train indian railway
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+