Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിസാമാബാദ് » കാലാവസ്ഥ

നിസാമാബാദ് കാലാവസ്ഥ

തണുപ്പ്കാലമാണ് നിസാമാബാദ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. അധികം തണുപ്പ് ഇല്ലാത്ത കാലമായതിനാല്‍ യാത്രകള്‍ സുഖപ്രദമായിരിക്കും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയായിരിക്കും നല്ല കാലാവസ്ഥ. രാത്രി താപനില താഴാന്‍ സാധ്യതയുള്ളതിനാല്‍ കമ്പിളി ഉടുപ്പ് കൊണ്ടുവരേണ്ടതുണ്ട്.

വേനല്‍ക്കാലം

ഉഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന മേഖലയായതിനാല്‍ വേനല്‍ക്കാലത്ത് കഠിനമായ ചൂടാണ് അനുഭവപ്പെടാറ്. ഫെബ്രുവരി അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടാറ്. മെയ്,ജൂണ്‍ മാസങ്ങളില്‍ പലപ്പോഴും ചൂട് 45 ഡിഗ്രി വരെ ഉയരാറുണ്ട്. വരണ്ട കാലാവസ്ഥക്കൊപ്പം അന്തരീക്ഷത്തില്‍ ചിലപ്പോള്‍ കഠിനമായ ഈര്‍പ്പവും അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ അവസാനം മുതല്‍ ജൂലൈ,ആഗസ്റ്റ് മാസങ്ങളിലാണ് നിസാമാബാദിലെ മഴക്കാലം. മിതമായി മാത്രം മഴലഭിക്കുന്ന ഇക്കാലത്ത് താപനില 35 ഡിഗ്രി വരെയാകാറുണ്ട്. മഴക്കാലത്തിന് നിസാമാബാദിലെ ചൂട് കുറക്കാന്‍ കഴിയാറില്ല എന്നതാണ് വസ്തുത. മറിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയരുകയാണ് ചെയ്യാറ്. മാറിമറിയുന്ന ഈര്‍പ്പത്തിന്‍െറ നില പലപ്പോഴും പുറത്തുള്ള സഞ്ചാരം ബുദ്ധിമുട്ടിലാക്കുന്നതാണ്.   

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ തണുപ്പുകാലം. ഇതില്‍ ജനുവരിയിലാണ് തണുപ്പ് കൂടുതല്‍. ഉത്തരേന്ത്യയിലെ തണുപ്പ്കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഈ സമയത്ത് 27 ഡിഗ്രി മുതല്‍ 32 ഡിഗ്രി വരെയായിരിക്കും അന്തരീക്ഷത്തിലെ താപനില