Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നിസാമാബാദ്

നിസാമാബാദ് -  നൈസാമുമാരുടെ നഗരം

16

തെലങ്കാനയിലെ പത്താമത്തെ വലിയ നഗരമാണ് നൈസാമുമാരുടെ ചരിത്രമുറങ്ങുന്ന നിസാമാബാദ്. നേരത്തേ ഇന്ദൂരു എന്നും ഇന്ദ്രപുരി എന്നും അറിയപ്പെട്ടിരുന്ന ഈ നഗരത്തിന്‍െറ പേര് 1905ല്‍ ഹൈദരാബാദ് നൈസാമായിരുന്ന അസഫ് ജാ ആറാമന്‍െറ കാലത്താണ് നിസാമാബാദ് എന്ന് മാറ്റിയത്. നിസാമാബാദ് ജില്ലയുടെ ആസ്ഥാനം കൂടിയായ ഈ നഗരം നൂറ്റാണ്ടുകളുടെ പൈതൃകമുറങ്ങുന്ന മണ്ണാണ്.

എട്ടാം നൂറ്റാണ്ട് മുതലാണ് ഈ നഗരത്തിന്‍െറ എഴുതപ്പെട്ട ചരിത്രം കണ്ടുവരുന്നത്. അന്ന് നാട് ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ ഇന്ദ്ര വല്ലഭ പാന്ധ്യ വര്‍ഷ ഇന്ദ്രസോമിന്‍െറ കാലശേഷമാണ് ഇവിടം ഇന്ദ്രപുരി എന്ന് അറിയപ്പെട്ടത്. 1905ലാണ് ഇവിടെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്. സെക്കന്തരാബാദിനെ മഹാരാഷ്ട്രയിലെ മന്‍മഡുമായി ബന്ധിപ്പിച്ച് നിര്‍മിച്ച ഈ റെയില്‍വേ ലൈനിന്‍െറ ഭാഗമായി നിര്‍മിച്ച സ്റ്റേഷന് പ്രാദേശിക ഭരണാധികാരി ആയിരുന്ന നിസാമുല്‍മുല്‍ക്കിന്‍െറ പേരാണ് ഇട്ടത്. ഹൈദരാബാദ് -മുംബൈപാതയിലെ പ്രധാന സ്റ്റേഷനായി ഇത് മാറുകയും കാലക്രമേണ നഗരത്തിന്‍െറ പേര് നിസാമാബാദ് എന്ന് ആവുകയും ചെയ്തു.

നിസാമുല്‍മുല്‍ക്കിന്‍െറ ഭരണകാലം നഗരത്തിന്‍െറ സുവര്‍ണ കാലഘട്ടമായാണ് ഗണിക്കപ്പെടുന്നത്. മികച്ച ഒരു കലാസ്നേഹിയായിരുന്ന ഇദ്ദേഹത്തിന്‍െറ ഭരണകാലത്ത് ശില്‍പ്പചാതുരി തുളുമ്പുന്ന അമ്പലങ്ങളും പള്ളികളും നിര്‍മിച്ചിട്ടുണ്ട്. അര്‍മുരു,ബോധാന്‍, ബാനസ്വാഡ, കാമറെഡ്ഡി തുടങ്ങി ചെറുനഗരങ്ങള്‍ ചേര്‍ന്നതാണ് നിസാമാബാദ്. ബോധാന്‍ നഗരത്തിലാണ് ഒരിക്കല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായിരുന്ന നൈസാം ഷുഗര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അവസാനത്തെ നൈസാം ആരംഭിച്ച 15000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറി നിലവില്‍ സ്വകാര്യവ്യക്തികളുടെ കൈയിലാണ്.

സംസ്കാരങ്ങളുടെ സംഗമ ഭൂമി

സമ്പന്നമായ ഹിന്ദു,മുസ്ലിം, ക്രിസ്ത്യന്‍,സിക്ക് മത സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് ഈ നഗരം.  ആന്ധ്രാപ്രദേശിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് എല്ലാ മതവിഭാഗങ്ങളും ഒരുമയോടെയാണ് ഇവിടെ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിന്ന് വര്‍ഗീയമായ ഒരുകുറ്റകൃത്യവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജന്ദ,നീലകണ്ഠേശ്വര ഉല്‍സവങ്ങള്‍ നിസാമാബാദില്‍ എല്ലാ മതസ്ഥരും കൊണ്ടാടുന്നവയാണ്. ആഗസ്റ്റ്,സെപ്റ്റമ്പര്‍ മാസങ്ങളില്‍ നടക്കുന്ന ഈ ഉല്‍സവം 15 ദിവസം നീളുന്നതാണ്. ജാനുവരി,ഫെബ്രുവരി മാസങ്ങളിലായാണ് രണ്ട് ദിവസം നീളുന്ന നീലകണ്ഠേശ്വര ഉല്‍സവം നടക്കുന്നത്.

കാഴ്ചകള്‍ ഒരുപിടി

തെലങ്കാനയിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നാണ് നിസാമാബാദ്. പ്രശസ്തമായ നീലകണ്ഠേശ്വരക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളാണ് നിസാമാബാദിലും പരിസരത്തും ഉള്ളത്. ഹനുമാന്‍ ക്ഷേത്രം, ഖില്ല രാമലയം ക്ഷേത്രം, ശ്രീരഘുനാഥ ക്ഷേത്രം, ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം, സരസ്വതി ക്ഷേത്രം (ബസ്രക്ക് സമീപം) എന്നിവയാണ് മറ്റുക്ഷേത്രങ്ങള്‍.  ചരിത്രശേഷിപ്പുകള്‍ തേടിയുള്ള യാത്രക്കാര്‍ക്ക് നിസാമാബാദിലെ ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹെറിറ്റേജ് മ്യൂസിയത്തില്‍ പോയകാലത്തിന്‍െറ ഓര്‍മപ്പടുത്തലുകളുടെ ശേഖരം കാണാം.

നിസാമാബാദിന്‍െറ തിളക്കമാര്‍ന്ന ഭൂതകാലത്തില്‍ സുപ്രധാന കഥകള്‍ പറയാനുള്ള ദോമാകൊണ്ട കോട്ട നാശത്തിന്‍െറ വക്കിലാണെങ്കിലും കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. നിസാമാബാദ് കൊട്ടാരമാണ് മറ്റൊരു ആകര്‍ഷണം. വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം. ഇതിന് സമീപം തന്നെയുള്ള കെന്‍റുമസ്ജിദില്‍ ജാതി-മത വ്യത്യാസമില്ലാതെ നിരവധി പേര്‍ എത്താറുണ്ട്.

നിസാമാബാദ് പ്രശസ്തമാക്കുന്നത്

നിസാമാബാദ് കാലാവസ്ഥ

നിസാമാബാദ്
27oC / 81oF
 • Patchy rain possible
 • Wind: SE 16 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നിസാമാബാദ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നിസാമാബാദ്

 • റോഡ് മാര്‍ഗം
  സമീപ നഗരങ്ങളുമായി മികച്ച റോഡ് ബന്ധമാണ് നിസാമാബാദ് നഗരത്തിന് ഉള്ളത്. സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറയും സ്വകാര്യബസുകളും നഗരത്തിലേക്ക് ധാരാളമായി സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഭോപാല്‍,പൂനെ,നാഗ്പൂര്‍,ഈറോഡ്, നാഗ്പൂര്‍, മധുര,മുംബൈ തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം നിസാമാബാദിലൂടെയാണ് കടന്നുപോകുന്നത്. അജന്താ എക്സ്പ്രസ് ആണ് ഇവിടെ സ്റ്റോപ്പുള്ള പ്രമുഖ ട്രെയിന്‍. ഇവിടെ നിന്ന് നിസാമാബാദ് നഗരത്തിലേക്ക് ഓട്ടോറിക്ഷയോ ബസോ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഹൈദരാബാദിലുള്ള രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് 200 കിലോമീറ്റര്‍ ആണ് നിസാമാബാദിലേക്കുള്ള ദൂരം. 2000 മുതല്‍ 3000 രൂപ വരെയാണ് ഹൈദരാബാദില്‍ നിന്ന് നിസാമാബാദിലേക്കുള്ള ടാക്സിയുടെ നിരക്ക്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jul,Mon
Return On
23 Jul,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jul,Mon
Check Out
23 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jul,Mon
Return On
23 Jul,Tue
 • Today
  Nizamabad
  27 OC
  81 OF
  UV Index: 7
  Patchy rain possible
 • Tomorrow
  Nizamabad
  27 OC
  80 OF
  UV Index: 7
  Patchy rain possible
 • Day After
  Nizamabad
  27 OC
  81 OF
  UV Index: 7
  Moderate rain at times

Near by City