ഗുരുകുല രീതിയിലുള്ള രാജ്യത്തെ ആദ്യത്തെ നൃത്തവിദ്യാലയമാണ് നാട്യഗ്രാം. കലകള്‍ക്കും കലാകാരന്മാര്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന കര്‍ണാടകയുടെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ഈ സ്ഥലം. 1990ലാണ് ഇത് സ്ഥാപിച്ചത്. ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ച ഒരു സൊസൈറ്റിയാണിത്. നൃത്യഗ്രാമിലെ ഒഡീസി നര്‍ത്തകര്‍ ലോകപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.
ഇന്ത്യയിലും പുറത്തുമായി നാട്യഗ്രാമിലെ ഒഡീസി നര്‍ത്തകര്‍ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.നൃത്തഗ്രാമത്തിനുള്ളില്‍ ഒട്ടേറെ മണ്‍കുടിലുകളുണ്ട് കൂടാതെ ഒരു ക്ഷേത്രം, യോഗ കേന്ദ്രം, അതിഥി മന്ദിരങ്ങള്‍ എന്നിവയുമുണ്ട് ഇതിനുള്ളില്‍. ഒഡീസി ഗുരുകുല്‍, മോഹിനിയാട്ടം ഗുരുകുല്‍, കഥക് ഗുരുകുല്‍ തുടങ്ങി ഒരോ നൃത്തരൂപങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഗുരുകുലങ്ങളുണ്ടിവിടെ. ഇതുകൂടാതെ ഭരതനാട്യം, കുച്ചുപ്പുഡി, കഥകളി, മണിപ്പൂരി നൃത്തം തുടങ്ങിയ കലാരൂപങ്ങളും അഭ്യസിപ്പിക്കുന്നുണ്ട്.
ആഴ്ചയില്‍ ആറു ദിവസമാണ് ക്ലാസുകള്‍ ദിവസം എട്ടുമണിക്കൂറാണ് പഠനസമയം. പുരാണങ്ങളില്‍ പറയുന്ന ഗുരുശിഷ്യ പാരമ്പര്യപ്രകാരമാണ് അഭ്യസനങ്ങള്‍ നടക്കുന്നത്. ചിലങ്കയുടെയും വായ്പ്പാട്ടിന്റെയും താളവും ലയവും അനുഭവിച്ചുകൊണ്ട് നൃത്യഗ്രാം ചുറ്റിക്കാണുകയെന്നത് തീര്‍ത്തും ആസ്വാദ്യകരമായ അനുഭവം തന്നെയാണ്.



Click it and Unblock the Notifications