Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോലാര്‍

കോലാര്‍ - കര്‍ണാടകത്തിന്റെ സുവര്‍ണഖനി

27

കോലാര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സ്വര്‍ണഖനികളെക്കുറിച്ച് ചെറിയ ക്ലാസുകളില്‍ പഠിച്ച പാഠങ്ങളാണ് പലരുടെയും മനസ്സില്‍ ഓടിയെത്തുക. സ്വര്‍ണഖനിയുടെ പേരില്‍ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനസ്തംഭമായിരുന്നു കോലാര്‍. കുഴിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും കോലാറിന്റെ പെരുമ കുറഞ്ഞിട്ടില്ല. സ്വര്‍ണഖനനമുണ്ടായിരുന്ന കാലത്തിന് മുമ്പേ തന്നെ കോലാറിന് സുവര്‍ണകാലമുണ്ടായിരുന്നു. ഒട്ടേറെ പഴയകാല ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട കഥകളുമുള്ള നാടാണ് കോലാര്‍. കര്‍ണാടകത്തിന്റെ കിഴക്കന്‍ കവാടമെന്നാണ് കോലാറിനെ പറയാറുള്ളത്. തമിഴ്‌നാടും ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന കോലാറിന് 3969 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

 

കോലാറിനെക്കുറിച്ചുള്ള കഥകള്‍

വാത്മീകി മഹര്‍ഷിയുടെ വാസസ്ഥലമായിരുന്നു കോലാറെന്നാണ് വിശ്വസിക്കപ്പെടുന്നത്. വനവാസം കഴിഞ്ഞപ്പോള്‍ വാത്മീകിയെക്കാണാന്‍ ശ്രീരാമന്‍ ഇവിടെയെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. അപവാദപ്രചാരണങ്ങള്‍ കാരണം സീതയെ ഒഴിവാക്കാന്‍ രാമന്‍ തീരുമാനിയ്ക്കുകയും അത് നടപ്പാക്കാനായി ലക്ഷ്മണന്‍ സീതയെ കൊണ്ടുവന്ന് ഉപേക്ഷിച്ചത് കോലാറിലാണെന്നും പറയുന്നു. പിന്നീട് ഇവരുടെ മക്കളായ ലവ കുശന്മാര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം വാത്മീകിയുടെ ഇവിടുത്തെ ആശ്രമത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരശുരാമനും കോലാറില്‍ വസിച്ചിട്ടുണ്ടെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു.

വയലന്റ് സിറ്റി എന്ന അര്‍ത്ഥം വരുന്ന കോലാഹപുരയെന്ന പേരില്‍ നിന്നാണ് കോലാപൂര്‍ എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ചോള രാജാക്കന്മാരും ചാലൂക്യ രാജാക്കന്മാരും തമ്മിലുള്ള കിടമത്സരങ്ങളാണ്രേത പുരാതനകാലത്ത് കോലാപ്പൂരിനെ യുദ്ധ ഭൂമിയാക്കി മാറ്റിയത്. ചോള, ചാലൂക്യ കാലത്തെ പല ചരിത്രസ്മാരകങ്ങളും ഇന്നും കോലാപ്പൂരില്‍ കാണാന്‍ കഴിയും. കോലറമ്മ ക്ഷേത്രം, സോമേശ്വര ക്ഷേത്രം എന്നിയാണ് ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങള്‍. സാഹസികത നിറഞ്ഞ വിനോദങ്ങളില്‍ ഏര്‍പ്പെടാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പാരാസെയ്‌ലിങ്, റോക്ക് ക്ലൈംബിങ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് കോലാപ്പൂര്‍.

കോലാര്‍ പ്രശസ്തമാക്കുന്നത്

കോലാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോലാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കോലാര്‍

  • റോഡ് മാര്‍ഗം
    കര്‍ണാടക്തിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് കോലാര്‍, സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഒട്ടേറെ ബസുകള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കോലാര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലത്തിലാണ് റെയില്‍വേ സ്‌റ്റേഷന്‍. കര്‍ണാടകത്തിലെ മറ്റ് നഗരങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗം ഇവിടെയെത്താം. തീവണ്ടി ഇറങ്ങിയാല്‍ ഒട്ടേറെ ടാക്‌സികള്‍ ലഭിയ്ക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് കോലാറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും കോലാറിലേയ്ക്ക് 62 കിലോമീറ്റര്‍ ദൂരമുണ്ട്. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed