1998ലാണ് ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളായ ടെംപിള്‍ ഓഫ് ഡെഡിക്കേഷന്‍ സ്ഥാപിച്ചത്. നാട്യഗുരു കേളുചരണ്‍ മഹാപാത്രയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഇവിടെ. നൃത്യഗ്രാമിന്റെ സ്ഥാപകയായ പ്രൊതിമ ഗൗരി ബേദിയുടെ ഗുരുവായിരുന്നു കേളുചരണ്‍ മഹാപാത്ര.
ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ക്ക് നവജീവന്‍ നല്‍കിയ വ്യക്തിയെന്ന നിലയിലാണ് മഹാരാത്രയെ കരുതിപ്പോരുന്നത്. ഒഡീസി നൃത്തത്തില്‍ അപാരമായ പ്രാവീണ്യമുള്ളയാളായിരുന്നു ഇദ്ദേഹം. 2004 ഏപ്രില്‍ 7നാണ് ഈ അനുഗ്രഹീത കലാകാരന്‍ അന്തരിച്ചത്. നൃത്യഗ്രാം സന്ദര്‍ശിയ്ക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ടെംപിള്‍ ഓഫ് ഡെഡിക്കേഷന്‍



Click it and Unblock the Notifications