Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഘടി സുബ്രഹ്മണ്യക്ഷേത്രം

ദൊഡ്ഡബെല്ലാപ്പൂര്‍ ഘടി സുബ്രഹ്മണ്യക്ഷേത്രം

15

ബാംഗ്ലൂരിനടുത്തുള്ള ദൊഡ്ഡബല്ലാപ്പൂരിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഘടി സുബ്രഹ്മണ്യക്ഷേത്രം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ഈ സ്ഥലം ബാംഗ്ലൂര്‍ റൂറല്‍ ജില്ലയില്‍ ഉള്‍പ്പെടുന്നതാണ്.  സൗന്താനസൗഭാഗ്യത്തിനും മറ്റുമായി ഒട്ടേറെയാളുകളാണ് ദിനംപ്രതി ഈ ക്ഷേത്രത്തിലെത്തുന്നത്. 600 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. ഇത്രയും വര്‍ഷം പഴക്കമുള്ള ചില ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.

ഘടി സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പ്രത്യേകതകള്‍

സുബ്രഹ്മണ്യനും ലക്ഷ്മി നാരായണനുമാണ് ക്ഷേത്രത്തിലെ പ്രധാന ദേവന്മാര്‍. ഒരേ കല്ലില്‍ത്തന്നെയാണ് ഈ രണ്ടുരൂപങ്ങളും കൊത്തിയെടുത്തിട്ടുള്ളത്, ഇതുതന്നെയാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. സുബ്രഹ്മണ്യന്റെ രൂപം കിഴക്കിനഭിമുഖമായും ലക്ഷ്മിനാരായണന്‍ പടിഞ്ഞാറിന് അഭിമുഖമായിട്ടുമാണ്. സുബ്രഹ്മണ്യനെ നോക്കുമ്പോള്‍ പുറകിലായി വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ലക്ഷ്മിനാരായാണദര്‍ശനവും ലഭ്യമാകും വിധത്തിലാണ് ശ്രീകോവിലിന്റെ സജ്ജീകരണം. വളരെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള ശ്രീകോവിലുകളും പ്രതിഷ്ഠകളുമുള്ളത്. ക്ഷേത്രത്തിന്റെ കൊത്തുപണികളെക്കുറിച്ച് കേട്ടറിഞ്ഞും, ക്ഷേത്രോത്സവങ്ങള്‍ കാണാനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്.

ഏഴ് തലയുള്ള സര്‍പ്പത്തിന്റെ രൂപം ഇവിടത്തെ മറ്റൊരു വിശേഷമാണ്. ദക്ഷിണേന്ത്യയില്‍ സര്‍പ്പാരാധാനയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആഗ്രഹപൂര്‍ത്തീകരണത്തിനും നാശങ്ങള്‍ തീരുന്നതിനമൊക്കെയായി ഭക്തര്‍ ഇവിടേയ്ക്ക് വഴിപാടായി നാഗങ്ങളുടെ രൂപങ്ങള്‍ നല്‍കാറുണ്ട്. ക്ഷേത്ര പരിസരത്ത് ഭക്തര്‍ നല്‍കിയ ഇത്തരം ഒട്ടേറെ സര്‍പ്പപ്രതിമകള്‍ കാണാം.

ദൊഡ്ഡബല്ലാപ്പൂരിലെ മറ്റ് ആകര്‍ഷകഘടകങ്ങള്‍ഘടി സുബ്രഹ്മണ്യക്ഷേത്രദര്‍ശനം കഴിഞ്ഞാല്‍ ദൊഡ്ഡബെല്ലാപ്പൂരില്‍ പിന്നെയുമുണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍.  ദൊഡ്ഡബെല്ലാപ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്തില്‍ വേറെയും ക്ഷേത്രങ്ങളുണ്ട്. പിന്നെയുള്ള മറ്റൊരു കാര്യം പ്രശസ്തമായ നന്ദി ഹില്‍സ് ആണ്.

ഡിസംബര്‍ മാസത്തില്‍ ഇവിടെ നടക്കാറുള്ള കാലിച്ചന്ത വളരെ പ്രശസ്തമാണ്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള കര്‍ഷകര്‍ ചന്തയിലെത്താറുണ്ട്.

ഘടി സുബ്രഹ്മണ്യക്ഷേത്രം പ്രശസ്തമാക്കുന്നത്

ഘടി സുബ്രഹ്മണ്യക്ഷേത്രം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഘടി സുബ്രഹ്മണ്യക്ഷേത്രം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഘടി സുബ്രഹ്മണ്യക്ഷേത്രം

  • റോഡ് മാര്‍ഗം
    ബാംഗ്ലൂരില്‍ നിന്നും റോഡുമാര്‍ഗം ഘടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുക എളുപ്പമാണ്. നഗരത്തില്‍ നിന്നും 52.6 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേയ്ക്ക്. ദൊഡ്ഡബെല്ലാപ്പൂരും ബാംഗ്ലൂരും തമ്മിലുള്ള അകലം 41.2 കിലോമീറ്ററാണ്. ബാംഗ്ലൂര്‍ഹിന്ദുപൂര്‍ സംസ്ഥാനപാതയിലാണ് സഞ്ചരിക്കേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഘടി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തായി റെയില്‍വേ സ്‌റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ മകലിദുര്‍ഗയിലാണ്. ബാംഗ്ലൂരിന് അടുത്തായിട്ടാണ് ഈ റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നും 4.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഘടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്താം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും മകലിദുര്‍ഗയിലേയ്ക്കുള്ള ദൂരം 52.6 കിലോമീറ്ററാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദൊഡ്ഡബെല്ലാപ്പൂരിന് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed