ദോഡപേട്ട മലഞ്ചെരുവില്‍ ഏകദേശം 22 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ പുല്‍തകിടിയാണിത്. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്‍റിനാണ് ഇതിന്റെ മേല്‍ നോട്ടം.
1847 ലാണ് ഈ ഉദ്യാനം വിതാനിച്ചത്. ഇംഗ്ലീഷ് ആര്‍ക്കിടെക്ടായ വില്യ ഗ്രഹാം മെകവോറാണ് ഇത് രൂപകല്പന ചെയ്തത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ ഉദ്യാനത്തില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു. ഇതില്‍ അംഗത്വമെടുക്കുകയും മാസം തോറും 3 രൂപ വീതം വരിസംഖ്യ അടക്കുകയും ചെയ്യണമായിരുന്നു.
നമ്മുടെ നാട്ടില്‍ വളരുന്നതും വിദേശത്ത് മാത്രം കണ്ടുവരുന്നതുമായ എണ്ണമറ്റ വൃക്ഷങ്ങളും ചെടികളും ഇവിടെയുണ്ട്. ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട്. 20 മില്ല്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വൃക്ഷത്തടിയുടെ ഫോസിലും സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications