ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. സിങ്കാരയിലുള്ള പവര്‍ഹൌസില്‍ നിന്ന് ഗ്രാമത്തിലേക്ക് 3 കിലോമീറ്റര്‍ ദൂരമാണ് സന്ദര്‍ശകര്‍ റോപ് വേയിലൂടെ സഞ്ചരിക്കുന്നത്. 980
അടി ഉയരത്തിലൂടെയാണ് ഇത് കടന്ന് പോകുന്നത്. ജര്‍മ്മന്‍ പോയിന്റ് എന്ന് വിളിക്കുന്ന 41 ഡിഗ്രി ചരിവുള്ള മേഖലയാണിത്. പവര്‍ഹൌസ് ജീവനക്കാര്‍ പതിവായി ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നു. സഞ്ചാരികള്ക്കെന്നപോലെ നാട്ടുകാര്‍ക്കും ഈ പ്രദേശം ഏറെ ഇഷ്ടമാണ്. ഇവിടത്തെ തേയിലത്തോട്ടങ്ങളൊരുക്കിയ പ്രകൃതിഭംഗി തന്നെയാണ് അതിന് കാരണം.