പാകുറിലെ സിദ്ധു കന്‍ഹ പാര്‍ക്ക് ഇവിടെയുള്ള പാര്‍ക്കുകളില്‍ ഏറ്റവും മനോഹരമായതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. പാലൂരിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ പണിത മാര്‍ട്ടെല്ലോ ഗോപുരമാണ് ഈ പാര്‍ക്കിന്റെ എടുത്തുപറയത്തക്ക ആകര്‍ഷണം. ബ്രിട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്താന്‍ നിരന്തരം യത്നിച്ച സന്താന്‍ പോരാളികളില്‍ നിന്ന് സാമ്രാജ്യത്തെ സംരക്ഷിക്കാനാണ് അവര്‍ ഇത് പണിതത്. പാകുറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് പാര്‍ക്ക് നിലകൊള്ളുന്നത്. ഇവിടത്തെ സ്വച്ഛമായ അന്തരീക്ഷം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.



Click it and Unblock the Notifications