പാലക്കാട് ജില്ലയില്‍ വിമാനത്താവളമില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളമാണ് അടുത്തുള്ളത്, ഇവിടേയ്ക്ക് 68 കിലോമീറ്ററാണ് ദൂരം. കോയമ്പത്തൂരില്‍ നിന്നും ബസിലോ ടാക്സിയിലോ തീവണ്ടിയിലോ പാലക്കാട്ടെത്താം. അടുത്തുള്ള മറ്റ് രണ്ട് വിമാനത്താവളങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും(111 കിലോമീറ്റര്‍), കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള(110 കിലോമീറ്റര്‍)വുമാണ്. ഈ രണ്ടു വിമാനത്താവളങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം പാലക്കാട്ടെത്താം.