കരടികളുടെ സംരക്ഷണത്തിനുദ്ദേശിച്ചുകൊണ്ടുള്ള ഒരു വ്യജീവിസങ്കേതമാണിത്. ബനസ്‌കന്ദ ജില്ലയില്‍ ഏതാണ്ട് 180 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്തായി ഇത് വ്യാപിച്ചുകിടക്കുകയാണ്. 1978ലാണ് ഈ വനപ്രദേശത്തെ സാങ്ച്വറിയായി പ്രഖ്യാപിച്ചത്. കരടികള്‍ കൂടാതെ വിവിധയിനങ്ങളില്‍പ്പെട്ട പക്ഷികളും മറ്റ് വന്യജീവികളും ഇവിടെ വസിക്കുന്നുണ്ട്. താര്‍ മരുഭൂമിയില്‍ ആരവല്ലി നിരകളിലായിട്ടാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. സാങ്ച്വറി സന്ദര്‍ശനത്തിന് മികച്ച സമയം ശീതകാലമാണ്. താര്‍ മരുഭൂമിയുടെ ഭാഗമായതുകൊണ്ടുതന്നെ വേനലില്‍ ഇവിടെ വരള്‍ച്ചയും ചൂടും അനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications