ജൈനിസം വളരെ ശക്തമായി നിലനിന്നിരുന്ന സ്ഥലമാണ് പലന്‍പൂര്‍, ഇപ്പോഴും ഇവിടെ ഏറെ ജൈനമതവിശ്വാസികള്‍ ജീവിക്കുന്നുണ്ട്. ഇവിടുത്തെ ജൈനക്ഷേത്രങ്ങളുടെ എണ്ണമെടുത്താല്‍ ഇക്കാര്യം മനസ്സിലാകും. മോട്ടു ദെരാസര്‍ എന്നും പല്ലവിയ പാര്‍ശ്വനാഥ് ക്ഷേത്രമെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് പലന്‍പൂര്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ജൈനക്ഷേത്രം. പലന്‍പൂരിന്റെ ശില്‍പിയായ രാജാവ് പ്രഹ്ലാദനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പാര്‍ശ്വനാഥനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ജൈനമതക്കാര്‍ക്കിടയില്‍ ഏറ്റവും പ്രധാനപ്പെട്ട 108 പാര്‍ശ്വനാഥ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications