പല്‍വാലില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്‌തം പഞ്ചവടിയാണ്. ഹിന്ദു മതത്തില്‍ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ സഹോദരനായ ബലരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ് ദൗജി മന്ദിര്‍.
മുന്‍സിപ്പല്‍ ചൗക്കിന് സമീപത്തായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. വര്‍ഷം തോറും ബലദേവ് കാ മേള എന്ന പേരില്‍ അറിയപ്പെടുന്ന ഉത്സവം ഇവിടെ നടത്താറുണ്ട്. ഈ സമയത്ത് നിരവധി ഭക്തര്‍ ഇവിടെ എത്താറുണ്ട്. ഭഗവാന്‍ പരശുരാമ മന്ദിര്‍ കുലീന, ജങ്കേശ്വര്‍ മന്ദിര്‍, കാമേത്തി ചൗക്കിലെ ദേവീ ക്ഷേത്രം, പഞ്ചവടി ക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ക്ഷേത്രങ്ങള്‍.



Click it and Unblock the Notifications