Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രോഹ്ട്ടക്ക്

രോഹ്ട്ടക്ക് - ഹരിയാനയുടെ രാഷ്ടീയഹൃദയം

17

ഹരിയാനയിലെ ജില്ലയായ റോഹ്ട്ടക്കിലെ പ്രധാന നഗരവും ഇതേ പേരിലറിയപ്പെടുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്കടുത്ത് തലസ്ഥാന പരിധിയില്‍ത്തന്നെയാണ് റോഹ്ട്ടക്കുള്ളത്. ഡല്‍ഹിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഹരിയാനയുടെ രാഷ്ടീയ തലസ്ഥാനമെന്നും അറിയപ്പെടുന്നു. പാല്‍ വ്യവസായത്തിന്‍റെയും വസ്ത്ര വ്യാപാരകേന്ദ്രങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സാന്നിധ്യം കൊണ്ടും പ്രസിദ്ധമാണ് റോഹ്ട്ടക്ക്.

സിന്ധുനദിതട സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണ് റോഹ്ട്ടക്കിന്‍റെ വേരുകള്‍. ഇവിടത്തെ ഖോഖ്രാകോട്ടില്‍ നിന്നും ഖനനം ചെയ്തെടുത്ത പല രൂപങ്ങളും സിന്ധുനദിതട സംസ്ക്കാര കാലഘട്ടവുമായി ബന്ധപ്പെട്ടവയാണ്.  ഇതിഹാസകാവ്യമായ മഹാഭാരതത്തില്‍ രോഹിട്ടിക എന്ന പേരില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശവുമുണ്ട്.

യൌദ്ധേയ രാജവംശം ഭരിച്ചിരുന്ന ബഹുധാന്യക രാജ്യത്തിന്‍റെ തലസ്ഥാനമായിരിക്കണം റോഹ്ട്ടക്ക് . എഡി 3,4 കാലഘട്ടങ്ങളില്‍ യൌദ്ധേയവംശം ഉപയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നാണയങ്ങള്‍ ഇവിടെ നിന്നും വന്‍തോതില്‍ കണ്ടെത്തിയിട്ടുണ്ട്.

കുശാന സാമ്രാജ്യത്തിന്‍റെ കാലത്ത് ഈ നഗരം ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ് ഇവിടെ നിന്നും കണ്ടെത്തിയ കുശാന സ്തൂപം. ചിറകുകളുള്ള സിംഹങ്ങളുടെ മുകളില്‍ സഞ്ചരിക്കുന്ന ധീരന്മാരുടെ രൂപങ്ങള്‍ ഈ സ്തൂപിത്തിന്‍മേല്‍ കൊത്തിവച്ചിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെ റോഹ്ട്ടക്ക് വളരെ സമ്പന്നമായാണ് ജീവിച്ചത് എന്നാണ് തെളിവുകളില്‍ നിന്നും മനസ്സിലാക്കുന്നത്.വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലാണ് ഇന്ന് റോഹ്ട്ടക്ക് അറിയപ്പെടുന്നത്. റേവ്റി എന്ന ഇവിടത്തെ പലഹാരവും പ്രസിദ്ധമാണ്.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ഹാരപ്പന്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട പല മങ്ങിയ നിറത്തിലുള്ള കരകൌശല വസ്തുക്കളും ഇവിടെ നടന്ന ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  മഹാഭാരത കാലഘട്ടത്തിലുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഗിരാവാഡ് എന്ന ചെറുഗ്രാമവും ഇവിടെ മദിന- സമര്‍ഗോപാല്‍പൂര്‍ റോഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയുള്ള ടില്യാര്‍ തടാകമാണ് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്ച്ച.

പച്ചപ്പ് നിറഞ്ഞ തടാകക്കരയുടെ സൌന്ദര്യം ആസ്വദിക്കാന്‍ ദിനംപ്രതി നിരവധിസഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ഇതുകൂടാതെ കടുവ, പുലി, മാന്‍, മുയല്‍ തുടങ്ങി വിവിധ കാട്ടുമൃഗങ്ങളുള്ള ഒരു ചെറിയ മൃഗശാലയും ഈ തടാകത്തോടു ചേര്‍ന്നുണ്ട്. ഇതിനൊപ്പം ഗുരു ഗോരക്ക് നാഥ് വിഭാഗത്തിന്‍റെ ഒരു ആശ്രമവും ഇവിടെയുണ്ട്.

ആസ്തല്‍ ബോഹര്‍ എന്ന ആശ്രമത്തില്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരാതനകാലത്തെ അവശിഷ്ടങ്ങളും കല്ലു കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളും, പുസ്തകങ്ങളുമൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നത്.

വര്‍ഷത്തിലുടനീളം വിശ്വാസികള്‍ സന്ദര്‍ശനത്തിനെത്തുന്ന ഇടമാണ് റോഹ്ട്ടക്കിലെ മെയ്ഹം എന്ന പ്രദേശത്തുള്ള രാധാ കൃഷ്ണന്‍ക്ഷേത്രം. ഇതിനൊപ്പം ഖോക്കര്‍ വംശം നിര്‍മ്മിച്ച ഖോക്കര്‍ കോട്ടയും ഇവിടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ച്ചയാണ്. പ്രതാപകാലത്ത് സമ്പന്നവും ശക്തവുമായിരുന്ന കോട്ട ഇന്ന് നാശത്തിന്‍റെ പാതയിലാണ്.

റോഹ്ട്ടക്കിലെ മെയ്ഹാം നഗരത്തിന് നടുവിലുള്ള ജമാ മസ്ജിദും ഇവിടത്തെ കാഴ്ച്ചകളില്‍ പെടുന്നു. പള്ളിയിലെ ഒരു ശിലാലിഖിതത്തില്‍ ഇത് ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ കാലത്ത് എ ഡി  1531ല്‍ നിര്‍മ്മിച്ചതാണെന്ന് എഴുതിയിട്ടുണ്ട്. അതേസമയം മറ്റൊരു വശത്ത് ഇത് എഡി  1667-68ല്‍ ഔറംഗസീബിന്‍റെ കാലത്ത് നിര്‍മ്മിച്ചതാണെന്ന് കൊത്തിവച്ചിരിക്കുന്നു.

ഹരിയാനയിലെ മറ്റേതൊരു പട്ടണവും പോലെ റോഹ്ട്ടക്കിലും ഒരു പുണ്യതീര്‍ത്ഥമുണ്ട്. ഗോവകരണ്‍ എന്നറിയപ്പെടുന്ന ഈ പുണ്യതടാകം നഗരത്തില്‍ തന്നെയാണ്. നഗരത്തിനുള്ളില്‍ മതപരമായ ചടങ്ങുകള്‍ നടക്കുന്ന വിവിധ ദൈവങ്ങളെ പൂജിക്കുന്ന ആരാധനാലയങ്ങളും ശ്രീകോവിലുകളുമുണ്ട്.

റോഹ്ട്ടക്കിന് വളരെ അടുത്തുള്ള ബിന്ദാവാസ് തടാകത്തിലും സഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താം. വിവിധതരം ദേശാടനക്കിളികളെത്തുന്ന മനോഹരമായ തടാകതീരം പ്രകൃതിസ്നേഹികളുടേയും ഫോട്ടോഗ്രാഫര്‍മാരുടേയും ഇഷ്ടതാവളമാണ്.

രോഹ്ട്ടക്ക് പ്രശസ്തമാക്കുന്നത്

രോഹ്ട്ടക്ക് കാലാവസ്ഥ

രോഹ്ട്ടക്ക്
35oC / 95oF
 • Haze
 • Wind: W 13 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രോഹ്ട്ടക്ക്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രോഹ്ട്ടക്ക്

 • റോഡ് മാര്‍ഗം
  ഹരിയാനയിലെ പ്രധാന നഗരങ്ങളായ സിര്‍സ, ഹിസ്സാര്‍, ഭിവാനി, ബഹദുര്‍ഗഡ്, ജിന്ത്, ഗര്‍ഗോണ്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം രോഹ്ട്ടക്കിലേക്ക് ബസ്സുകളുണ്ട്.70 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹിയില്‍ നിന്നും രോഹ്ട്ടക്കിലേക്ക് സര്‍ക്കാര്‍ -സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  യാത്ര റെയില്‍മാര്‍ഗ്ഗമാണെങ്കില്‍ ന്യൂ ഡല്‍ഹി ,ബഹദുര്‍ഗഡ്, ഭിവാനി,ജിന്ത്,ഗോഹാന,പാനിപ്പറ്റ് തുടങ്ങി ഇടങ്ങളില്‍ നിന്നെല്ലാം രോഹ്ട്ടക്കിലേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളമാണ് രോഹ്ട്ടക്കിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും ടാക്സി പിടിച്ചോ സര്‍ക്കാര്‍ -സ്വകാര്യ ബസ്സുകളിലോ സഞ്ചാരികള്‍ക്ക് രോഹ്ട്ടക്കിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Nov,Tue
Return On
25 Nov,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Nov,Tue
Check Out
25 Nov,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Nov,Tue
Return On
25 Nov,Wed
 • Today
  Rohtak
  35 OC
  95 OF
  UV Index: 9
  Haze
 • Tomorrow
  Rohtak
  31 OC
  88 OF
  UV Index: 9
  Sunny
 • Day After
  Rohtak
  32 OC
  89 OF
  UV Index: 9
  Partly cloudy