Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാങ്കോങ്ങ് » കാലാവസ്ഥ

പാങ്കോങ്ങ് കാലാവസ്ഥ

മെയ് മുതല്‍ സെപ്തംബര്‍ വരെ നീളുന്ന വേനല്‍ക്കാലമാണ് പാങ്കോങ്ങ് സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലത്ത് അന്തരീക്ഷ താപനില സുഖകരവും തടാകം തണുത്തുറഞ്ഞ നിലയിലുമായിരിക്കും. പാങ്കോങ്ങില്‍ ദേശാടനപക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്നു ഇക്കാലത്ത്. സന്ദര്‍ശകര്‍ക്ക് ഈ സമയത്ത് പ്രദേശം ചുറ്റിക്കാണാന്‍ അനുകൂലമായ കാലവസ്ഥയാണുള്ളത്.

വേനല്‍ക്കാലം

അധികം ചൂടില്ലാത്ത വേനല്‍ക്കാലമാണ് പാങ്കോങ്ങിലേത്. മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസാണ്. പാങ്കോങ്ങിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ കാലം വേനല്‍ക്കാലമാണ്.

മഴക്കാലം

ജൂലെ മുതല്‍ സെപ്തംബര്‍ വരെയാണ് പാങ്കോങ്ങില്‍ മഴക്കാലം അനുഭവപ്പെടുന്നത്. കുറഞ്ഞ മഴയേ ഇക്കാലത്ത് ലഭിക്കാറുള്ളൂ. മഴനിഴല്‍ പ്രദേശമായ ഇവിടെ ലഭിക്കുന്ന ശരാശരി മഴ 15 സെന്‍റിമീറ്ററാണ്. ഇക്കാലത്തും പാങ്കോങ്ങ് സന്ദര്‍ശിക്കാവുന്നതാണ്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പാങ്കോങ്ങിലെ ശൈത്യകാലം. ഇക്കാലത്ത് ഇവിടേക്ക് പ്രവേശനം ലഭിക്കില്ല. തടാകം ഇക്കാലത്ത് തണുത്തുറഞ്ഞ് കിടക്കുന്ന അവസ്ഥയിലായിരിക്കും. ഇക്കാലത്തെ പരമാവധി അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസും, കുറഞ്ഞത് -14 ഡിഗ്രി സെല്‍ഷ്യസുമാണ്.