പാങ്കോങ്ങ് -  ഒരു തടാക കാഴ്ച

പാങ്കോങ്ങ് തടാകം, പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനക്ക് കീഴിലുള്ള ടിബറ്റിന്‍റെ ചാങ്താങ്ങ് സമതല അതിര്‍ത്തിയിലാണ് ഈ തടാകം. ടിബറ്റിലുള്ളതിനേക്കാള്‍ പകുതിയോളം ഇന്ത്യയിലായാണ് 134 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ തടാകത്തിന്‍റെ കിടപ്പ്. ഇവിടെ നിന്നാല്‍ ചൈനയുടെ കടന്ന് കയറ്റം വ്യക്തമായി നിരീക്ഷിക്കാനാവും. ഈ തടാകത്തിന്‍റെ അതിര്‍ത്തിയെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്.

ഒരു ഉപ്പുതടാകമാണെങ്കിലും ശൈത്യകാലത്ത് ഈ തടാകം പൂര്‍ണ്ണമായും മഞ്ഞുകട്ടയായി മാറും. ലവണാംശമുള്ള ഇതിലെ ജലത്തില്‍ കുറഞ്ഞ ജിവികളേ ഉള്ളൂ. തടാകത്തിന് സമീപത്തുള്ള ചതുപ്പ് നിലത്തില്‍ ഏറെക്കാലം നിലനില്ക്കുന്ന ചില ചെടികളും, ചെറുവൃക്ഷങ്ങളുമേ ഉള്ളൂ. എന്നാല്‍ അനേകയിനം ദേശാടനക്കിളികളും, സ്വദേശികളായ പക്ഷികളും ഇവിടെ ആവസിക്കുന്നു. വേനല്‍ക്കാലത്ത് വാത്തയെയും, ബ്രാഹ്മിണി ഡക്കിനെയും ഇവിടെ കാണാറുണ്ട്. വന്യജീവികളായ മാര്‍മോത്, കിയാങ്ങ് എന്നിവയെയും ഇവിടെ കാണാറുണ്ട്.

അന്തര്‍ദേശീയ പ്രധാന്യമുള്ള ഒരു ചതുപ്പ് പ്രദേശമായതിനാല്‍ ഇവിടം രാംസര്‍ കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സാധ്യതകളുള്ളതാണ്. അത് സംഭവിച്ചാല്‍ പാങ്കോങ്ങാവും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൗത്ത് ഏഷ്യന്‍ തടാകം. തടാകത്തിനോട് ചേര്‍ന്ന് മണ്ണും, ചെളിയുമടിഞ്ഞ് തടാകം പിന്‍വലിഞ്ഞിട്ടുണ്ടെന്നാണ് നിരീക്ഷണങ്ങള്‍ കാണിക്കുന്നത്.

2010 ല്‍ പുറത്തിറങ്ങിയ ത്രി ഇഡിയറ്റ്സ്, 2006 ല്‍ പുറത്തിറങ്ങിയ ദി ഫാള്‍ എന്നീ ചലച്ചിത്രങ്ങളില്‍ ഇവിടുത്തെ പ്രകൃതി ഭംഗി ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ വിജയം ഇവിടം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാകുന്നതിന് സഹായിച്ചു.

ഈ പ്രദേശത്ത് സാമാന്യം ചൂടുള്ള വേനല്‍ക്കാലവും, നല്ല തണുപ്പുള്ള ശൈത്യകാലവും അനുഭവപ്പെടുന്നു. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള വേനല്‍ക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്ത് കുറഞ്ഞ ചൂട് 5 ഡിഗ്രി സെല്‍ഷ്യസും, കൂടിയത് 40 ഡിഗ്രി സെല്‍ഷ്യസുമാണ്. ജൂലെ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്തും ഇവിടം സന്ദര്‍ശിക്കാം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് അന്തരീക്ഷ താപനില -14 ഡിഗ്രി സെല്‍ഷ്യസിലേക്കുതാഴുകയും, 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. അതിനാല്‍ തന്നെ ഇക്കാലം സന്ദര്‍ശന യോഗ്യമല്ല.

ലേഹ് എയര്‍പോര്‍ട്ട് വഴി സന്ദര്‍ശകര്‍ക്ക് എത്തിച്ചേരാം. ഇവിടേക്ക് 218  കിലോമീറ്റര്‍ ദൂരമുണ്ട്. ജമ്മുതാവി റെയില്‍വേസ്റ്റേഷന്‍ വരെ ട്രെയിന്‍ ലഭിക്കും. അവിടെ നിന്ന് ടാക്സിയില്‍ പാങ്കോങ്ങിലെത്താം. ലേഹിലെ ഫ്യാങ്ങ് ട്രോക്പോ ആണ് അടുത്തുള്ള ബസ് സ്റ്റോപ്പ്. ഇവിടേക്ക് 120 കിലോമീറ്റര്‍ ദൂരമുണ്ട്.

പാങ്കോങ്ങ് ഒരു തര്‍ക്ക മേഖലയായതിനാല്‍ ഇവിടേക്ക് സന്ദര്‍ശനം നടത്താന്‍ ഗവണ്‍മെന്‍റ് അനുമതി ആവശ്യമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വ്യക്തിപരമായി പെര്‍മിറ്റ് ലഭിക്കുമ്പോള്‍ വിദേശികള്‍ക്ക് ഗ്രൂപ്പ് പെര്‍മിറ്റാണ് ലഭിക്കുക. ഒരു ഗ്രൂപ്പില്‍ മുന്ന് പേരെങ്കിലും ഉണ്ടാവണം.

Please Wait while comments are loading...