Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനാല » കാലാവസ്ഥ

പനാല കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്നതാണ് പനാലയിലെ വേനല്‍. ചൂടുണ്ടാകുമെങ്കിലും ആളുകളെ തളര്‍ത്തുന്നതരത്തിലേയ്ക്ക് ഇവിടുത്തെ വേനല്‍ച്ചൂട് ഉയരാറില്ല. വേനല്‍ക്കാലത്തെ കൂടിയ താപനില പലപ്പോഴും 28 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് പനാലയിലെ മഴക്കാലം. മോശമല്ലാത്ത അളവില്‍ മഴലഭിയ്ക്കുന്ന സ്ഥലമാണിത്. ഇക്കാലത്ത് പനാലയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു മുഖമാണ്. മഴയോട് പ്രിയമുള്ളവര്‍ക്ക് ഇക്കാലം സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്നതാണ് ശീതകാലം. ഇക്കാലത്ത് പനാലയില്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഈ സമയത്തെ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസുമാണ്. ശീതകാലത്താണ് യാത്രയെങ്കില്‍ തണുപ്പകറ്റാനുള്ള വസ്ത്രം കൂടെക്കരുതണം.