Search
 • Follow NativePlanet
Share

പനാല ചരിത്രമുറങ്ങുന്ന ഹില്‍ സ്റ്റേഷന്‍

19

മഹാരാഷ്ട്രയിലെ ഏറ്റവും ചെറുനഗരമെന്ന് പേര് പനാലയ്ക്കാണ്. എന്നാല്‍ ടൂറിസ്റ്റ് ഗൈഡില്‍ പനാലയ്ക്ക് പെരുമയേറെയാണ്. അസ്സലൊരു ഹില്‍ സ്റ്റേഷനാണ് കോലാപൂര്‍ ജില്ലയിലുള്ള ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് പനാല സ്ഥിതിചെയ്യുന്നത്.

ഹില്‍ സ്റ്റേഷനെന്നതുപോലെതന്നെ പനാലയ്ക്ക് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്, മഹാനായ മറാത്ത ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജി മഹാരാജിന്റെ കാലത്തായിരുന്നു പനാലയുടെ സുവര്‍ണകാലം. ശിവജി 500 ദിവസം ചെലവിട്ടതിന്റെ പേരില്‍ പനാല എന്നും പ്രശസ്തമാണ്. 1827ല്‍ പനാല ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലാവുകയായിരുന്നു.

പനാലയുടെ ചരിത്രപ്രാധാന്യം

പനാല കോട്ടയ്ക്കാണ് പഴയകാലത്തെകഥകള്‍ ഏറെയും പറയാന്‍ കഴിയുക. ശിക്ഷാമുറിയെന്നര്‍ത്ഥമുള്ള സജ്ജ് കോത്തിയാണ് കോട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഇവിടെനിന്നാണ് ശിവജി മഹാരാജാവ് ചരിത്രത്തിലിടം നേടിയ രക്ഷപ്പെടല്‍ നടത്തിയത്.

തീന്‍ ദര്‍വാസയെന്ന് പറയുന്ന മൂന്ന് കവാടങ്ങളില്‍ക്കൂടി മാത്രമേ ഈ വലിയ കോട്ടയിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളു. ഈ മൂന്ന് പ്രവേശനകവാടങ്ങളും വളരെ ഉയരമേറിയതും വലിപ്പമുള്ളതുമാണ്. കോട്ട പിടിച്ചടക്കാനായി ബ്രിട്ടീഷ് സൈന്യം ഈ കവാടങ്ങളില്‍ക്കൂടിയാണ് കോട്ടയിലേയ്ക്ക് ഇരച്ചുകയറിയത്.

അംബര്‍ഖാന കോട്ടയാണ് ചരിത്രപ്രാധാന്യമുള്ള മറ്റൊരു സ്ഥലം. രാജഭരണകാലത്ത് ധാന്യപ്പുരയായി ഉപയോഗിച്ചുവന്നിരുന്നതാണ് ഈ കോട്ട. കോട്ടയ്ക്ക് തൊട്ടടുത്തായി സോമേശ്വര്‍ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ചരിത്രപരമായ പ്രത്യേകതള്‍ക്കൊപ്പം തന്നെ ട്രക്കിങിനും ഹൈക്കിങ്ങിനും മറ്റും ഏറെ സാധ്യതകളുള്ള സ്ഥലം കൂടിയാണ് ഈ ഹില്‍ സ്റ്റേഷന്‍. നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സമാധാനപരമായ ശുദ്ധവായു ലഭിയ്ക്കുന്ന വീക് എന്‍ഡ് പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണ് പനാല. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പനാല അസ്സല്‍ കാഴ്ചവിരുന്നാണ് ഒരുക്കുന്നത്. ഉയരമേറിയ സ്ഥലങ്ങളില്‍ നിന്നുള്ള സമതലക്കാഴ്ചകള്‍ മനോഹരമാണ്.

വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ സമയത്തും പനാലയില്‍ നല്ല കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനല്‍ക്കാലം ഇവിടെ അടുത്ത കടുപ്പമുള്ളതല്ല. ശീതകാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മഴക്കാലത്താണ് സന്ദര്‍ശനമെങ്കില്‍ ഇവിടുത്തെ വെള്ളച്ചാട്ടങ്ങളുടെ ഭംഗം പൂര്‍ണമായും ആസ്വദിക്കാം. മാത്രമല്ല മഴക്കാലത്ത് ഇവിടുത്തെ കോട്ടകളുടെ കാഴ്ച കാണേണ്ടതുതന്നെയാണ്. മഴയത്തുള്ള യാത്രകള്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പനാലയിലേയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ട്രക്കിങ്ങിനും മറ്റുമാണെങ്കില്‍ പറ്റിയസമയം ശീതകാലം തന്നെയാണ്.

മഹാരാഷ്ട്രയിലെ പ്രമുഖ നഗരമായ കോലാപൂരിന് അടുത്താണ് പനാല. അതിനാല്‍ത്തന്നെ വിമാനമാര്‍ഗ്ഗവും, റെയില്‍, റോഡ് മാര്‍ഗ്ഗവുമെല്ലാം പനാലയിലെത്തുക എളുപ്പമാണ്.

പനാല പ്രശസ്തമാക്കുന്നത്

പനാല കാലാവസ്ഥ

പനാല
26oC / 79oF
 • Partly cloudy
 • Wind: WNW 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പനാല

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പനാല

 • റോഡ് മാര്‍ഗം
  മുംബൈയില്‍ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കില്‍ കോലാപൂര്‍ വഴി 428 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പനാലയിലെത്താം. ഏതാണ്ട് 8 മണിക്കൂര്‍ നീണ്ട യാത്രയാണ് ഇത്. പുനെ നഗരത്തില്‍ നിന്നും 200 കിലോമീറ്ററും നാസിക്കില്‍ നിന്നും 450 കിലോമീറ്ററും ദൂരമുണ്ട് പനാലെയിലേയ്ക്ക്. മുംബൈ, പുനെ, നാസിക് തുടങ്ങിയ നഗരങ്ങളില്‍ നിന്നും പനാലയിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കോലാപൂര്‍ റെയില്‍വേ സ്റ്റേഷനാണ് തൊട്ടടതുത്തുള്ളത്. പനാലയില്‍ നിന്നും സ്റ്റേഷനിലേയ്ക്ക് 30 കിലോമീറ്ററാണ് ദൂരം. മുംബൈയില്‍ നിന്നും കോലാപൂരിലേയ്ക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ദി സഹ്യാദ്രി എക്‌സ്പ്രസ്, മഹാലക്ഷ്മി എക്‌സ്പ്രസ് എന്നിവയാണ് ഈ റൂട്ടിലോടുന്ന പ്രധാന തീവണ്ടികള്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കോലാപൂര്‍ വിമാനത്താവളമാണ് പനാലയ്ക്കടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്. ഇവിടേയ്ക്ക് 20 കിലോമീറ്റര്‍ മാത്രമേ അകലമുള്ളു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കോലാപൂരിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും പനാലയിലെത്താന്‍ ടാക്‌സികള്‍ ലഭ്യമാണ്. തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jul,Mon
Return On
23 Jul,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jul,Mon
Check Out
23 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jul,Mon
Return On
23 Jul,Tue
 • Today
  Panhala
  26 OC
  79 OF
  UV Index: 8
  Partly cloudy
 • Tomorrow
  Panhala
  24 OC
  74 OF
  UV Index: 8
  Partly cloudy
 • Day After
  Panhala
  22 OC
  72 OF
  UV Index: 7
  Partly cloudy