ഹൈദ്രാബാദ് നിസാമിന്‍റെ പ്രധാനമന്ത്രിയായിരുന്ന സലാര്‍ ജുംഗിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണ് സലാര്‍ ജുംഗ് ഗേറ്റ്. ഹൈദ്രാബാദിലെ നിസ്സാം ബ്രിട്ടീഷ് ഭരണാധികാരികളുടെ ശിങ്കിടിയായിരുന്നു. പ്രധാനമന്ത്രിയും നിസ്സാമിനെപ്പോലെ ബ്രിട്ടീഷുകാരുടെ അടിമയായി ജീവിച്ചു.ഇന്ത്യയില്‍ സ്വാതന്ത്രത്തിനുവേണ്ടിയുള്ല മുറവിളി ഉയര്‍ന്നപ്പോള്‍ നിസ്സാമും പ്രധാനമന്ത്രിയായിരുന്ന സലാര്‍ ജുംഗും ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു. നിസ്സാമിന്‍റെ കൊട്ടാരം അക്രമിക്കാന്‍ സ്വാതന്ത്രസമര സേനാനികള്‍ പദ്ധതിയിട്ടപ്പോള്‍ അത് നേരത്തേ അറിഞ്ഞ സലാര്‍ ജുംഗ് നിസ്സാമിനെ അറിയിച്ച് സമരക്കാരെ പരാജയപ്പെടുത്തി.
നിസ്സാമിന്‍റെ കൊട്ടാരത്തില്‍ സര്‍ പദവി സ്വന്തമാക്കിയിരുന്ന സലാര്‍ ജുംഗിനെ സാധാരണക്കാര്‍ അഭിസംബോധന ചെയ്തത് നവാബ് സാഹിബ് എന്നായിരുന്നു. സലാര്‍ ജുംഗിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ അനുയായികളും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ സ്മാരകം നിര്‍മ്മിച്ചത്.പാനിപ്പറ്റ് നഗരത്തിനു നടുവില്‍ പ്രധാനപാതയില്‍ തന്നെയാണ് സലാര്‍ ജുംഗ് ഗേറ്റ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications