ഹരിയാനയിലെ രേവാറി സ്വദേശിയായ ഹേം ചന്ദര്‍ ആണ് പിന്നീട് ഹേമു എന്നറിയപ്പെട്ടത്.ബുദ്ധിയും യുദ്ധകലയിലെ സാമര്‍ത്ഥ്യവും ധീരതയും കൈമുതലായുള്ള അദ്ദേഹത്തെ നാട്ടുകാര്‍ സമ്രാട്ട് ഹേം ചന്ദര്‍ വിക്രമാദിത്യ എന്നും വിളിച്ചു.
ഇന്ത്യയെ ഹിന്ദു രാഷ്ടമായി മാറ്റുകയായിരുന്നു ഹേമുവിന്റെ സ്വപ്നം. ഡല്‍ഹി അടക്കമുള്ള വടക്കേ ഇന്ത്യയില്‍ നിന്നും മുഗള്‍ ഭരണം തുടച്ചുനീക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്താണ് ഹേമു യുദ്ധഭൂമിയിലേക്ക് ഇറങ്ങിയത്.
രണ്ടാം പാനിപ്പറ്റ് യുദ്ധത്തിലാണ് മുഗല്സൈന്യത്തിനെതിരേ ഹേമു യുദ്ധത്തിനിറങ്ങിയത്. വിജയത്തിലേക്ക് കുതിക്കുന്നതിനിടെ ഹേമുവിന്റെ കണ്ണില്‍ അമ്പ് തറച്ചു. ചോര വാര്‍ന്ന് ബോധമറ്റ നിലയില്‍ പിടിക്കപ്പെട്ട ഹേമുവിനെ മുഗള്‍ സൈന്യും അക്ബറിന് മുന്നില്‍ ഹാജരാക്കി. സൌന്ദപൂറിലെ ജിന്ദ് റോഡിലുണ്ടായിരുന്ന കൂടാരത്തില്‍ വച്ച് അക്ബര്‍ ഹേമുവിന്റെ ശിരച്ഛേദം ചെയ്തു.
ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയ ഹേമുവിന്റെ ശിരസ്സ് അക്ബര്‍ കാബൂളിലേക്കയച്ച് ഡല്‍ഹി ദര്‍വാസയില്‍ കെട്ടിത്തൂക്കി.ബാക്കി ശരീരം പുരാണ കിലയുടെ മുന്നിലും തൂക്കി നിര്‍ത്തി പ്രദര്‍ശിപ്പിച്ചു. ഇതുവഴി തന്നോടു എതിരിടാന്‍ വരുന്ന ഹിന്ദു പടയാളികള്‍ക്ക് സൂചന നല്‍കുകയായിരുന്നു അക്ബറിന്റെ ഉദ്ദേശ്യം.ഹേമുവിന്റെ കൂട്ടാളികളും അനുയായികളും പിന്നീട് ഹേമു കൊല്ലപ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ച സ്മാരകമാണ് സമാധിസ്ഥല്‍.