പന്ന വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തസജ്ജമല്ല. അടുത്തുള്ള വിമാനത്താവളം കജുരാഹോ എയര്‍പോര്‍ട്ടാണ്. പന്നയില്‍ നിന്ന് ഇവിടേക്ക് അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് പന്നയിലേക്ക് ബസ്, ടാക്സി സര്‍വ്വീസുകളുണ്ട്. ടാക്സി ചാര്‍ജ്ജ് ബസ് ചാര്‍ജ്ജിനേക്കാള്‍ കൂടുതലാണ്.