Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പന്ന » കാലാവസ്ഥ

പന്ന കാലാവസ്ഥ

ഒക്ടോബര്‍, നവംബര്‍, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് പന്ന സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലത്ത് പന്ന ടൈഗര്‍ റിസര്‍വും സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. കടുവകളെയും, മറ്റ് വന്യമൃഗങ്ങളെ കാണാന്‍ പറ്റിയ കാലാവസ്ഥയാണ് ഇക്കാലത്തേത്. അധികം, ചൂടും തണുപ്പും അനുഭവപ്പെടാത്തതിനാല്‍ വളരെ സുഖകരമായിരിക്കും യാത്രകള്‍.

വേനല്‍ക്കാലം

മിതോഷ്ണമേഖലയായ പന്നയില്‍ കടുത്ത വേനല്‍ക്കാലമാണ് അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തീക്ഷതാപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയാകാറുണ്ട്. മെയ് മാസത്തിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് പകുതിയോടെ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണ്‍ പകുതി വരെ തുടരും. ചൂട് കാറ്റും ഇക്കാലത്തനുഭവപ്പെടുന്നു.

മഴക്കാലം

ജൂണ്‍ മധ്യത്തോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ അവസാനം വരെ തുടരും. മിതവും, കനത്തതുമായ മഴ ലഭിക്കുന്ന ഇവിടെ ഏറ്റവും ശക്തമായി മഴ പെയ്യുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. ഇക്കാലത്ത് മഴവെള്ളം കയറി റോഡുകള്‍ ബ്ലോക്കാവുന്നത് സാധാരണമാണ്. മഴക്കാലത്ത് പന്ന സന്ദര്‍ശനം അനുയോജ്യമല്ല.

ശീതകാലം

നവംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ജനുവരി വരെ തുടരും. ഇക്കാലത്ത് അന്തരീക്ഷതാപനില സീറോ ഡിഗ്രിയിലേക്ക് താഴാറുണ്ട്. ശൈത്യകാലത്ത് ഉച്ചകഴിയുമ്പോള്‍ പ്രസന്നമായ അന്തരീക്ഷമാണ്. എന്നാല്‍ രാത്രികളില്‍ കടുത്ത തണുപ്പ് അനുഭവപ്പെടും. അതിനാല്‍ തന്നെ ശൈത്യകാലത്ത് ഫെബ്രുവരി വരെ പന്ന സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.