പന്ന - വജ്ര നഗരം

ഹോം » സ്ഥലങ്ങൾ » പന്ന » ഓവര്‍വ്യൂ

വജ്രഖനികള്‍ക്ക് പേര് കേട്ട ഒരു നഗരമാണ് മധ്യപ്രദേശിലെ പന്ന. ക്ലാരിറ്റിയിലും, ക്വാളിറ്റിയിലും ലോകനിലവാരമുള്ള വജ്രമല്ലെങ്കിലും ഇവ ജില്ലാ ജ‍ഡ്ജി എല്ലാ മാസത്തിന്‍റെ അവസാനവും ലേലം ചെയ്ത് വില്‍ക്കാറാണ് പതിവ്. ഹൈന്ദവമതത്തെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. ഇവിടെ വച്ചാണ് മഹാമതി പ്രന്നത് ആത്മീയോണര്‍വ്വിന് ആഹ്വാനം ചെയ്തതും, ജഗനിയുടെ പതാക ഉയര്‍ത്തിയതും. മഹാമതി തന്‍റെ ശിഷ്യന്മാരോടൊപ്പം പതിനൊന്ന് വര്‍ഷങ്ങള്‍ ഇവിടെ ചെലവഴിച്ചു. ഇവിടെ വച്ച് തന്നെ സമാധിയടയാനും മഹാമതി ആഗ്രഹിച്ചിരുന്നുവെന്നാണ് വിശ്വാസം.

പന്നയിലെ കാഴ്ചകള്‍

പന്നയിലെ നാഷണല്‍ പാര്‍ക്ക് പാണ്ഡവ ഗുഹക്കും, വെള്ളച്ചാട്ടങ്ങള്‍ക്കും ഒരു പോലെ പ്രശസ്തമാണ്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന മനോഹരമായ കാഴ്ചകള്‍ ഇവിടെ കാണാം.

പന്ന - കടുവകളുടെ സങ്കേതം

പന്നയിലെ നാഷണല്‍ പാര്‍ക്ക് ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകര്‍ഷണമാണ്. കടുവകളെ കാണാനാവുന്ന ചുരുങ്ങിയ വന്യജീവി സങ്കേതങ്ങളിലൊന്നാണിത്.കജുരാഹോക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം ഹോട്ടലുകളും, റിസോര്‍ട്ടുകളും താമസസൗകര്യം ലഭ്യമാക്കുന്നു.

പന്നയിലേക്ക് എങ്ങനെ എത്തിച്ചേരാം?

സമീപ നഗരങ്ങളില്‍ നിന്ന് പന്നയിലേക്ക് ട്രെയിന്‍, ബസ് മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരാം.

കാലാവസ്ഥ

ഉഷ്ണമേഖലയോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

Please Wait while comments are loading...