1999 ല്‍ പാരാദീപില്‍ സംഹാര താണ്ഡവമാടിയ ചുഴലി കൊടുങ്കാറ്റായ സൈക്ലോണില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച പൂന്തോട്ടമാണ് സ്മൃതിഉദ്യാന്‍. മരണങ്ങള്‍ക്കൊപ്പം കൊടിയ നാശം വിതച്ചാണ് അന്ന് സൈക്ലോണ്‍ ഇവിടെ നടമാടിയത്.ദുരന്തത്തില്‍ ഇല്ലാതായിപ്പോയ നിഷ്കളങ്കരായ ജനതയ്ക്ക് ഇതില്‍ക്കൂടുതല്‍ നല്ലൊരു സാമാരകം വേറെയില്ല.
സന്ദര്‍ശകര്‍ക്ക് തികഞ്ഞ ആതിഥ്യമരുളുന്ന ഈ പൂന്തോട്ടത്തില്‍ വിവിധ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളുള്ള ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു.അടുത്തകാലത്ത് സ്ഥാപിച്ച ശില്പങ്ങളും മ്യൂസിക്കല്‍ ഫൌണ്ടനും പൂന്തോട്ടത്തിന്‍രെ ഭംഗി വര്‍ധിപ്പിക്കുന്നു.സൈക്ലോണിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയല്‍ തയ്യാറാക്കിയിരിക്കുന്ന മ്യൂസിക്കല്‍ഫൌണ്ടന്‍ കാണുന്നവരുടെ ഹൃദയമുരുക്കുമെന്നുറപ്പ്. ചെടികളെല്ലാം പൂവിട്ടു നില്‍ക്കുന്ന മഞ്ഞുകാലമാണ് സ്മൃതി ഉദ്യാന്‍ സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ച സമയം.



Click it and Unblock the Notifications