Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പര്‍വാനോ » കാലാവസ്ഥ

പര്‍വാനോ കാലാവസ്ഥ

സുഖമുള്ള കാലാവസ്ഥയായതിനാല്‍ വേനല്‍ക്കാലമാണ് പര്‍വാനോ സഞ്ചരിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് മാസം വരെയാണ് പര്‍വാനോയിലെ വേനല്‍ക്കാലം. എട്ട് ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെ ഈ സമയം താപനില ഉയരാറുണ്ട്.  മെയ് ആണ് ചൂടുകൂടിയ മാസം. ബാക്കി സുഖമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടാറ്.

മഴക്കാലം

ജൂണില്‍ തുടങ്ങുന്ന മഴ ഇവിടെ സെപ്റ്റംബര്‍ വരെ നില്‍ക്കാറുണ്ട്. നല്ല രീതിയില്‍ മഴ ലഭിക്കുന്ന ഈ സമയങ്ങളില്‍ 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരിക്കും അന്തരീക്ഷ താപനില.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പ് കാലം.  രൂക്ഷമായ തണുപ്പ് ചില സമയങ്ങളില്‍ അനുഭവപ്പെടാറുള്ളതിനാല്‍ സന്ദര്‍ശനം അനുയോജ്യമായിരിക്കില്ല.  താപനില ഭൂരിപക്ഷം ദിവസങ്ങളിലും എട്ട് ഡിഗ്രിയിലധികം ഉയരാറില്ല.  ഡിസംബറും ജനുവരിയുമാണ് തണുപ്പ് കൂടിയ മാസങ്ങള്‍.